ഐഎഫ്എഫ്കെ; പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് ബുധനാഴ്ച മുതല്‍

രാജ്യാന്തര ചലച്ചിത്രമേളയിൽ ഇഷ്ടചിത്രം തെരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക്വോ അവസരം. അതിനായുള്ള വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ 11 മുതല്‍ ആരംഭിക്കും.

author-image
Greeshma Rakesh
New Update
ഐഎഫ്എഫ്കെ; പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ഇഷ്ടചിത്രം തെരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക്വോ അവസരം. അതിനായുള്ള വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ 11 മുതല്‍ ആരംഭിക്കും. ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെയാണ് വോട്ടെടുപ്പ്.

അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം.

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്‌കാരം മേളയുടെ സമാപനസമ്മേളനത്തില്‍ സമ്മാനിക്കും.

1.registration.iffk.in എന്നതാണ് വെബ്സൈറ്റ് വിലാസം

2 . എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK FILM CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക.

1 .അക്കിലിസ് IC001)

2 .ആഗ്ര IC002)

3 .ഓള്‍ ദി സയലന്‍സ് (കോഡ് IC003)

4 .ഈവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റ് (കോഡ് IC004)

5 .ഫാമിലി (കോഡ് IC005)

6 .പവര്‍ ആലി (കോഡ് IC006)

7 .പ്രിസണ്‍ ഇന്‍ ദി ആന്റെസ് (കോഡ് IC007)

8 .സെര്‍മണ്‍ ടു ദി ബേര്‍ഡ്സ് (കോഡ് IC008)

9 .സതേണ്‍ സ്റ്റോം (IC009)

10.സണ്‍ഡേ ( കോഡ് IC010)

11. തടവ് (കോഡ് IC011)

12 .ദി സ്‌നോ സ്റ്റോം (കോഡ് IC012)

13.ടോട്ടം (കോഡ് IC013)

14.വിസ്പേര്‍സ് ഓഫ് ഫയര്‍ ആന്‍ഡ് വാട്ടര്‍ (കോഡ് IC014)

 

IFFK 2023 Thiruvanathapuram audience award Voting