'കുടുംബത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുന്നു'; രണ്ടാം വിവാഹത്തിനൊരുങ്ങി ഹൃത്വിക് റോഷന്‍

നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡിന്റെ ഗ്രീക്ക് ദേവന്‍ എന്നറിയപ്പെടുന്ന ഹൃത്വിക് റോഷന്‍. സബാ ആസാദും ഹൃത്വിക് റോഷനും പ്രണയത്തിലാണെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്.

author-image
Priya
New Update
'കുടുംബത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുന്നു'; രണ്ടാം വിവാഹത്തിനൊരുങ്ങി ഹൃത്വിക് റോഷന്‍

നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡിന്റെ ഗ്രീക്ക് ദേവന്‍ എന്നറിയപ്പെടുന്ന ഹൃത്വിക് റോഷന്‍. സബാ ആസാദും ഹൃത്വിക് റോഷനും പ്രണയത്തിലാണെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്.

അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാകുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കുടുംബത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും സമ്മതം ലഭിച്ചാല്‍ വിവാഹ ജീവിത്തിലേക്ക് കടക്കാം എന്ന് രണ്ട് പേരും തീരുമാനിച്ചതായി ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. 49കാരനായ ഹൃതിക് റോഷനും 37കാരിയായ സബയും വിവാഹിതരാകാന്‍ പോകുന്നെന്ന് ഗോസിപ്പുകള്‍ നേരത്തെയും വന്നിരുന്നു. എന്നാല്‍ അന്ന് ഹൃത്വിക്കിന്റെ കുടുംബം ഇത് നിക്ഷേധിച്ചിരുന്നു.

hrithik roshan saba azad