ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തങ്കമണി'യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. സെന്‍സര്‍ നടപടികള്‍ക്ക് സ്റ്റേയില്ല, ചിത്രം കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡിന് ഉചിതമായ തീരുമാനം എടുക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. സെന്‍സര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം റിലീസ് ഡേറ്റ് പ്രഖ്യാപിക്കും. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് ഹാജരായി.
നീത പിളളയും പ്രണിത സുഭാഷും നായികമാരായ് എത്തുന്ന 'തങ്കമണി' ദിലീപിന്റെ 148-ാമത് സിനിമയാണ്. അജ്മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ. ജയന്‍, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, തുടങ്ങിയവരോടൊപ്പം തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവര്‍ക്ക് പുറമേ അന്‍പതിലധികം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ഛായാഗ്രഹണം: മനോജ് പിള്ള, ചിത്രസംയോജനം: ശ്യാം ശശിധരന്‍, ഗാനരചന: ബി ടി അനില്‍ കുമാര്‍, സംഗീതം: വില്യം ഫ്രാന്‍സിസ്