ഞാന്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ചുപേരുണ്ട്, കാലുകളോടൊപ്പം... ഹരീഷ് പേരടിയുടെ പ്രതികരണം

താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

author-image
Web Desk
New Update
ഞാന്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ചുപേരുണ്ട്, കാലുകളോടൊപ്പം... ഹരീഷ് പേരടിയുടെ പ്രതികരണം

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ, അദ്ദേഹത്തിന്റെ കാല്‍തൊട്ടു വണങ്ങിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

മനുഷ്യശരീരത്തിലെ തുല്യ പ്രാധന്യമുള്ള രണ്ട് അവയവങ്ങളാണ് കൈയും കാലും. ചെറിയ കുട്ടികള്‍ പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയതിനുശേഷം എത്രയോ കാലം കഴിഞ്ഞാണ്, ഒരു കൈ കൊണ്ട് ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതും മറു കൈ കൊണ്ട് വിസര്‍ജ്ജ്യം കഴുകി കളയുന്നതും. വ്യക്തിത്വം രൂപപെടുന്നതില്‍ കാലുകള്‍ക്ക് കൈകളെക്കാള്‍ കുറച്ച് മൂപ്പ് കൂടുതലാണ്. ഭൂമിയില്‍ ചവുട്ടി നിന്നതിനുശേഷമാണല്ലോ മറ്റൊരാളുടെ കൈ ഒക്കെ പിടിച്ചു കുലുക്കുന്നത്.

എന്തായാലും കൈ കുലക്കണമോ,കാലില്‍ തൊടണമോ, സല്യൂട്ട് അടിക്കണമോ, മുഷ്ടി ചരുട്ടി കുലക്കണമോ. ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്.

ഞാന്‍ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ച് പേര്‍. കെ.ടി.സാര്‍, കുളൂര്‍ മാഷ്, മധു മാസ്റ്റര്‍, മമ്മുക്ക, ലാലേട്ടന്‍, തിലകന്‍ ചേട്ടന്‍, നെടുമുടി വേണു ചേട്ടന്‍, മാമുക്കോയ സാര്‍, ഭരത് ഗോപി സാര്‍ അങ്ങിനെ കുറെ പേരുണ്ട്. ഇതില്‍ അറിയപ്പെടാത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സാധാരണ മനുഷ്യരും എന്നെക്കാള്‍ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട്.

ജീവിതത്തിന്റെ പ്രതിസന്ധികളില്‍ കട്ടക്ക് കൂടെ നിന്ന എന്റെ ഭാര്യ ബിന്ദുവിന്റെ കാലില്‍ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാന്‍ അനുഗ്രഹം വാങ്ങിയിട്ടുണ്ട്. ഇത് സത്യമാണ്. കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല. കാലുകളോടൊപ്പം.

 

movie rajinikanth movie news Hareesh Peradi