പ്രശാന്ത് വര്‍മ്മയുടെ സൂപ്പര്‍ഹീറോ ചിത്രം ഹനു-മാന്‍ ട്രെയിലര്‍ പുറത്തിറങ്ങി

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ ചിത്രം ഹനു-മാന്‍ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശാന്ത് വര്‍മ്മയുടെ സിനിമാറ്റിക് യൂണിവേഴ്സില്‍ നിന്നുള്ള ആദ്യ ചിത്രമാണിത്.

author-image
Web Desk
New Update
പ്രശാന്ത് വര്‍മ്മയുടെ സൂപ്പര്‍ഹീറോ ചിത്രം ഹനു-മാന്‍ ട്രെയിലര്‍ പുറത്തിറങ്ങി

 

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ ചിത്രം ഹനു-മാന്‍ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശാന്ത് വര്‍മ്മയുടെ സിനിമാറ്റിക് യൂണിവേഴ്സില്‍ നിന്നുള്ള ആദ്യ ചിത്രമാണിത്. ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡിയാണ് നിര്‍മ്മിക്കുന്നത്. അഖണ്ഡഭാരതത്തിന്റെ ഇതിഹാസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ഒരു ഫാന്റസി ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു.

മഹാശക്തികള്‍ നേടുകയും ലോകത്തെ രക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു അധഃസ്ഥിതന്റെ വേഷമാണ് തേജ സജ്ജ അണിഞ്ഞിരിക്കുന്നത്. ശരീരഭാഷയിലൂടെ തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അദ്ദേഹം അവതരിപ്പിക്കുന്നു. തേജയുടെ സഹോദരിയായി വരലക്ഷ്മി ശരത്കുമാര്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ വിനയ് റായ് പ്രതിനായകന്റെ വേഷത്തില്‍ എത്തുന്നു.

ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ദാശരധി ശിവേന്ദ്ര ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഹരി ഗൗര, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകരുന്നത്.

തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയന്‍, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഭാഷകളിലായി 2024 ജനുവരി 12 സംക്രാന്തി ദിനത്തില്‍ ചിത്രം തിയറ്ററുകളിലെത്തും.

അസ്രിന്‍ റെഡ്ഡി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാര്‍ ജെട്ടി ലൈന്‍ പ്രൊഡ്യൂസറും കുശാല്‍ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീനാഗേന്ദ്ര തങ്കാലയാണ്.

തിരക്കഥ: സ്‌ക്രിപ്റ്റ്സ്വില്ലെ, ചിത്രസംയോജനം: സായിബാബു തലാരി, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആര്‍ഒ: ശബരി.

newsupdates Hanuman Latest News movie news