പ്രേക്ഷകർക്കായിതാ ഒരു നാടൻ അടി പടം! 'കടകൻ' കയ്യടിനേടുന്നു, ഹക്കീം ഷാജഹാൻ ഇനി ആക്ഷൻ ​​ഹീറോ...

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ന് ​ഗംഭീര പ്രതികരണം

author-image
Greeshma Rakesh
New Update
പ്രേക്ഷകർക്കായിതാ ഒരു നാടൻ അടി പടം! 'കടകൻ' കയ്യടിനേടുന്നു, ഹക്കീം ഷാജഹാൻ ഇനി ആക്ഷൻ ​​ഹീറോ...

 

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ന് ഗംഭീര പ്രതികരണം. ആദ്യ ഷോ കണ്ടിറങ്ങിയവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. നിലമ്പൂരിന്റെ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥ പറയുന്ന ചിത്രം മണൽമാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.

നല്ല നാടൻ തല്ലും കുറിക്ക് കൊള്ളുന്ന ഡയലോഗുകളും കോരിതരിപ്പിക്കുന്ന മാസ്സ് ആക്ഷൻ രംഗങ്ങളും ആവേശം പകരുന്ന സൗണ്ട് ട്രാക്കും കോർത്തിണക്കി ദൃശ്യാവിഷ്കരിച്ച ചിത്രം പ്രേക്ഷക ഹൃദയങ്ങൾ ഒന്നടങ്കം കീഴക്കിയിരിക്കുകയാണ്. നവാഗതനായ സജിൽ മമ്പാടാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചത്. ചിത്രത്തിലെ നായക കഥാപാത്രമായ സുൽഫിയെ അവതരിപ്പിച്ച ഹക്കീം ഷാജഹാന്റെ പ്രകടനം കണ്ട പ്രേക്ഷകർ ഹക്കീം ഷാജഹാൻ ഇനി റൊമാന്റിക് ഹീറോ അല്ല, നല്ല ഒന്നാന്തരം ആക്ഷൻ ഹീറോ എന്ന് വിധിയെഴുതി. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഖലീലാണ് നിർമ്മാതാവ്. ഇതൊരു ഫാമിലി എന്റർടൈനർ സിനിമയാണ്.

 

ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത 'കടകൻ'ന് ഗോപി സുന്ദറാണ് സംഗീതം പകർന്നത്. ചിത്രത്തിന്റെ ട്രെയിലറും ചിത്രത്തിലെ മൂന്ന് ഗാനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ബേബി ജീൻ വരികളെഴുതി ആലപിച്ച ടൈറ്റിൽ സോങ്ങ് 'കുരുക്ക്' സിനിമയുടെ പ്രമേയം വ്യക്തമാക്കുന്ന വിധത്തിൽ ആനിമേഷനിലൂടെയാണ് ദൃശ്യാവിഷ്ക്കരിച്ചത്.

ആദ്യ ഗാനം 'ചൗട്ടും കുത്തും' ഫോൾക്ക്ഗ്രാഫറും സംഘവും ചേർന്നാണ് ആലപിച്ചത്. ഫോൾക്ക്ഗ്രാഫർ തന്നയാണ് വരികൾ രചിച്ചത്. ഷംസുദ് എടരിക്കോട് വരികൾ ഒരുക്കിയ രണ്ടാമത്തെ ഗാനം 'അജപ്പമട' ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചത്. ഈ മൂന്ന് ഗാനങ്ങളും റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. ട്രെയിലർ വൺ മില്യൺ വ്യൂവ്സും കടന്ന് യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്.

 

ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി

movie news kadakan hakkim shajahan