മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബര്‍ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാര്‍ മമ്മൂട്ടി ASI ജോര്‍ജ് മാര്‍ട്ടിനായി കണ്ണൂര്‍ സ്‌ക്വാഡില്‍ എത്തുമ്പോള്‍ തന്റെ കരിയറിലെ സാമ്യതകളില്ലാത്ത പോലീസ് വേഷത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി യു എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ കണ്ണൂര്‍ സ്‌ക്വാഡ് ട്രയ്‌ലര്‍ ഇരുപത്തി മൂന്നു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്.കിഷോര്‍കുമാര്‍,വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്,റോണിഡേവിഡ്,മനോജ്.കെ.യു തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.
ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. കണ്ണൂര്‍ സ്‌ക്വാഡിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം : സുഷിന്‍ ശ്യാം, എഡിറ്റിങ് : പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ടൈറ്റില്‍ ഡിസൈന്‍ : അസ്തറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്‍, പി ആര്‍ ഒ : പ്രതീഷ് ശേഖര്‍.