സൂര്യ നായകനായി സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം 'കങ്കുവ' അവസാന ഘട്ടത്തിലേയ്ക്ക് കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അവസാന ഷെഡ്യൂൾ തായ്ലൻഡിൽ വെച്ചാണ് നടക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ആണ് ഇവിടെ വെച്ച് ചിത്രീകരിക്കുന്നത്. അടുത്ത 25 ദിവസമാണ് ഷെഡ്യൂൾ.
തായ്ലൻഡിലെ വനത്തിലാണ് ചിത്രീകരണമെന്നും റിപ്പോർട്ടുകളുണ്ട്. 10 ഭാഷകളിലായി 3ഡിയിലാണ് കങ്കുവ റിലീസിനെത്തുന്നത്. പിരീയോഡിക് ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് കങ്കുവ. ബോബി ഡിയോളാണ് ചിത്രത്തിൽ പ്രതിനായകനായി അഭിനയിക്കുന്നത്. ദിഷ പഠാനിയാണ് നായിക.
പുതുമയുള്ള ഇതുവരെ കാണാത്ത പുതുമയുള്ള വേഷത്തിലാകും സൂര്യ കങ്കുവയിലുള്ളത് എന്നാണ് ഗ്ലിംസിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. കങ്കുവാ എന്ന ഗോത്രസമൂഹത്തേക്കുറിച്ചുള്ള കഥയാണ് ചിത്രമെന്നാണ് ദൃശ്യങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്.
'ഓരോ മുറിവിനും ഓരോ കഥയുണ്ട്' എന്ന ടാഗ് ലൈനാണ് പോസ്റ്ററിലുള്ളത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം. നേരത്തെ ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കിയാണ് സംഭാഷണം.