പ്രേക്ഷകര്‍ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമുണ്ടോ? മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച ലൂസിഫറിന് തിരക്കഥ ഒരുക്കിയ മുരളി ഗോപിയോടായിരുന്നു ചോദ്യം! ലൂസിഫര്‍ 200 കോടി ക്ലബില്‍ ഇടംപിടിച്ചതിനു പിന്നാലെ വെളളിനക്ഷത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മുരളി ഗോപിയോട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചോദിച്ചത്.
എഴുത്തുകാരിലെ സൂപ്പര്‍ താരം മുരളി ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നു. ഒരു ഫ്രാഞ്ചൈസ് എന്ന നിലയില്‍ തന്നെയാണ് ലൂസിഫറിനെ വിഭാവനം ചെയ്തിട്ടുള്ളത്. അതിനെ സംബന്ധിച്ചുള്ള ബാക്കി അറിയിപ്പുകള്‍ വഴിയെ ഉണ്ടാകുമെന്ന് ഏവര്‍ക്കും പ്രതീക്ഷിക്കാം...
വെറു 50 ദിവസം കൊണ്ട് ലോക വ്യാപകമായി 200 കോടി രൂപ വാരിക്കൂട്ടിയ, മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായ മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു. ലൂസിഫറിനെക്കാള്‍ വലിയ കാന്‍വാസില്‍ ഒരുക്കുന്ന എംപുരാന്റെ ചിത്രീകരണവും തുടങ്ങി. ഡല്‍ഹിയിലാണ് ചിത്രത്തിന്റെ പൂജയും ഒരു ദിവസത്തെ ഷൂട്ടിംഗും നടന്നത്. തുടര്‍ന്ന് ഒരുമാസത്തെ ചിത്രീകരണം ലഡാക്കിലാണ്.
ആശീര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എംപുരാന്റെ പൂജ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെത്തും. ലൂസിഫറിലെ പ്രധാന താരങ്ങളായ മഞ്ജുവാര്യര്‍, ടൊവിനോ തോമസ് എന്നിവരും എംപുരാനില്‍ അഭിനയിക്കുമെന്നാണ് സൂചന. സുജിത് വാസുദേവാണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്.
എനിക്ക് ഇഷ്ടമുള്ള പല ജനുസുകളില്‍ ഒന്നാണ് മാസ്സ് എന്റടെയ്‌നറുകള്‍. ഈ വിഭാഗത്തില്‍പ്പെട്ട ഞാനെഴുതിയ സിനിമ എന്ന നിലയിലാണ് ഞാന്‍ ലൂസിഫറിനെ കാണുന്നത്. ആളുകളെ രസിപ്പിക്കുമ്പോള്‍ത്തന്നെ കാഴ്ചയ്ക്ക് ശേഷമുള്ള ഒരു ചിന്താപ്രതലം അവശേഷിപ്പിച്ചുപോകുക എന്നതായിരുന്നു ലക്ഷ്യം. അതില്‍ വിജയിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
ലൂസിഫര്‍ ഏറ്റവും വലിയ ഹിറ്റായി, പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് മുരളി ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നു!
സ്റ്റീഫന്‍ നെടുമ്പളളി എന്ന ഖുറേഷി അബ്രാം വീണ്ടും അവതരിക്കുന്നു. ശേഷം സ്‌ക്രീനില്‍...