ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന 'കടകൻ' !സെക്കൻഡ് ലുക്ക് പുറത്ത്, നായകൻ ഹക്കീം ഷാജഹാൻ

ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ന്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി.

author-image
Greeshma Rakesh
New Update
ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന 'കടകൻ' !സെക്കൻഡ് ലുക്ക് പുറത്ത്, നായകൻ ഹക്കീം ഷാജഹാൻ

ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ന്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ സജിൽ മമ്പാട് കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രത്തിന് ബോധിയും എസ് കെ മമ്പാടും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഖലീലാണ് നിർമ്മാതാവ്. ഗോപി സുന്ദറിന്റെതാണ് സംഗീതം.

'പ്രണയ വിലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കടകൻ' ഫാമിലി എന്റർടൈനറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം- ജാസിൻ ജസീൽ, ചിത്രസംയോജനം- ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ- അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ- ജിക്കു, റി-റെക്കോർഡിംങ് മിക്സർ- ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി- ടി ഗോപാൽകൃഷ്ണ, ആക്ഷൻ- ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം- റാഫി കണ്ണാടിപറമ്പ, മേക്കപ്പ്- സജി കാട്ടാക്കട, ഗാനങ്ങൾ- ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി- റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ- ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ- റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്- എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ- ശബരി.

dulquer salmaans wayfarer films hakeem shah jahan movie news kadakan