തിരുവനന്തപുരം: വിവാദങ്ങള്‍ പ്രതികരണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. പരാതി കൊടുത്തവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനമെടുക്കട്ടേ. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും രഞ്ജിത്ത് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രഞ്ജിത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് വിവാദമായത്. സംവിധായകന്‍ ഡോ. ബിജുവിനെതിരായ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി രഞ്ജിത്ത് എത്തിയത്.
രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്. 15 അംഗങ്ങളില്‍ 9 പേര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. കുക്കു പരമേശ്വരന്‍, മനോജ് കാന, എന്‍ അരുണ്‍, ജോബി, മമ്മി സെഞ്ചുറി ഉള്‍പ്പെടെയുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് സമാന്തര യോഗം ചേര്‍ന്നത്.