ചില്‍ മൂഡില്‍ ദിലീഷ് പോത്തന്‍! മനസാ വാചാ പ്രൊമോ സോങ് ട്രെന്‍ഡിങ്ങില്‍

നടനും സംവിധായകനും നിര്‍മ്മാതാവുമായ ദിലീഷ് പോത്തന്‍ നായകനായെത്തുന്ന മനസാ വാചായുടെ പ്രൊമോ സോങ്ങ് പുറത്തിറങ്ങി. മനസാ വാചാ കര്‍മ്മണാ എന്ന പേരില്‍ എത്തിയ പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചിരിക്കുന്നത്.

author-image
Web Desk
New Update
ചില്‍ മൂഡില്‍ ദിലീഷ് പോത്തന്‍! മനസാ വാചാ പ്രൊമോ സോങ് ട്രെന്‍ഡിങ്ങില്‍

നടനും സംവിധായകനും നിര്‍മ്മാതാവുമായ ദിലീഷ് പോത്തന്‍ നായകനായെത്തുന്ന മനസാ വാചായുടെ പ്രൊമോ സോങ്ങ് പുറത്തിറങ്ങി. മനസാ വാചാ കര്‍മ്മണാ എന്ന പേരില്‍ എത്തിയ പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചിരിക്കുന്നത്. സുനില്‍ കുമാര്‍ പികെ വരികളും സംഗീതവും ഒരുക്കിയ ഈ പ്രൊമോ യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചു. സോഷ്യല്‍ മീഡിയയിലും ഗാനം വൈറലാവുന്നു.

നവാഗതനായ ശ്രീകുമാര്‍ പൊടിയനാണ് മനസാ വാചാ സിനിമയുടെ സംവിധായകന്‍. മജീദ് സയ്ദ് തിരക്കഥ രചിച്ച ഈ ചിത്രം ഫെബ്രുവരി 23 ന് തിയേറ്ററുകളിലെത്തും. ഇതൊരു ഫണ്‍ ആന്‍ഡ് എന്റര്‍ടൈനര്‍ സിനിമയാണ്. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒനീല്‍ കുറുപ്പാണ് സഹനിര്‍മ്മാതാവ്.

മനസാ വാചായുടെ ഫസ്റ്റ് ലുക്ക് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട് ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം എല്‍ദോ ബി ഐസക്ക്, ചിത്രസംയോജനം ലിജോ പോള്‍, സംഗീതം സുനില്‍കുമാര്‍ പി കെ, പ്രൊജക്ട് ഡിസൈന്‍ ടിന്റു പ്രേം, കലാസംവിധാനം വിജു വിജയന്‍ വി വി, മേക്കപ്പ് ജിജോ ജേക്കബ്, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ നിസീത് ചന്ദ്രഹാസന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ഐക്കരശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍ നിതിന്‍ സതീശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, സ്റ്റില്‍സ് ജെസ്റ്റിന്‍ ജെയിംസ്, വിഎഫ്എക്‌സ് പിക്ടോറിയല്‍ വിഎഫ്എക്‌സ്, ഐ സ്‌ക്വയര്‍ മീഡിയ, കളറിസ്റ്റ് രമേഷ് അയ്യര്‍, ഡിഐ എഡിറ്റര്‍ ഗോകുല്‍ ജി ഗോപി, ടുഡി ആനിമേഷന്‍ സഞ്ജു ടോം, ടൈറ്റില്‍ ഡിസൈന്‍ സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്‌സ്, കോറിയോഗ്രഫി യാസെര്‍ അറഫാത്ത, പിആര്‍, മാര്‍ക്കറ്റിങ്: തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്.

 

malayalam movie movie news dileesh pothan promo song