മള്‍ട്ടി സ്റ്റാര്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താര ജോഡികളായ രണ്‍വീര്‍ സിങ്ങിനും ദീപിക പദുക്കോണിനുമൊപ്പം രാം ചരണും തൃഷയും ഒന്നിക്കുന്നതാണ് ചിത്രം.
ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുന്ന ദീപിക പദുക്കോണില്‍ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് വീഡിയോ.
വലിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുക എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.സൂപ്പര്‍താരങ്ങളുടെ ഒത്തുചേരല്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ്.
രണ്‍വീറിനും ദീപികയ്ക്കുമൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ കൂടി ഒന്നിക്കുന്നത് പ്രതീക്ഷയേറ്റുകയാണ്. ഈ കൂട്ടുകെട്ടില്‍ സിനിമ വരുന്നത് ഗംഭീരമായിരിക്കും എന്നാണ് കമന്റുകള്‍. ഇതൊരു പരസ്യമാണെന്ന് മാത്രം പറയരുത് എന്നാണ് ചില ആരാധകരുടെ കമന്റ്.