തനി കൊച്ചിക്കാരിയായി പ്രയാഗ, ഡാന്‍സ് പാര്‍ട്ടി ക്യാരക്ടര്‍ പോസ്റ്റര്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഡാന്‍സ് പാര്‍ട്ടി.

author-image
Web Desk
New Update
തനി കൊച്ചിക്കാരിയായി പ്രയാഗ, ഡാന്‍സ് പാര്‍ട്ടി ക്യാരക്ടര്‍ പോസ്റ്റര്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി

സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഡാന്‍സ് പാര്‍ട്ടി. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. പ്രയാഗ മാര്‍ട്ടിന്‍ അവതരിപ്പിക്കുന്ന തനി കൊച്ചിക്കാരിയായ റോഷ്‌നി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് എത്തിയത്.

ശ്രദ്ധ ഗോകുല്‍, പ്രയാഗ മാര്‍ട്ടിന്‍, പ്രീതി രാജേന്ദ്രന്‍ എന്നിവര്‍ നായികമാരാകുന്ന ഈ ചിത്രത്തില്‍ ജൂഡ് ആന്റണി, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ലെന, ജോളി ചിറയത്ത്, അമര എസ് പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, ജിനി, സുശീല്‍, ബിന്ദു, ഫ്രെഡ്ഡി, അഡ്വ. വിജയകുമാര്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യന്‍ നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഖില്‍ എസ് മറ്റത്തില്‍, മല്ലു റാപ്പര്‍ ഫെജോ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ്, ബിജിബാല്‍, വി3കെ എന്നിവര്‍ സംഗീതം പകരുന്നു.

എഡിറ്റിംഗ് വി സാജന്‍, ആര്‍ട്ട് സതീഷ് കൊല്ലം, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റുംസ് അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍ ജോസ്, മധു തമ്മനം, കോ ഡയറക്ടര്‍ പ്രകാശ് കെ മധു, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഷഫീക്ക് കെ. കുഞ്ഞുമോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ മാത്യു ജെയിംസ്, സ്റ്റില്‍സ് നിദാദ് കെ എന്‍, ശബ്ദലേഖനം ഡാന്‍, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.

ഡിസംബര്‍ ഒന്നിന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര്‍ ഒ എ എസ് ദിനേശ്.

 

 

dance party parayaga martin movie news