മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ഫാന്റസി ചിത്രം, പിറന്നാല്‍ ദിനത്തില്‍ പ്രഖ്യാപനം

വര്‍ഷങ്ങള്‍ക്ക് ശേഷം ചിരഞ്ജീവി ഒരു ഫാന്റസി ചിത്രത്തില്‍ അഭിനയിക്കുന്നു. ബിംബിസാര എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വസിഷ്ഠ ആണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

author-image
Web Desk
New Update
മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ഫാന്റസി ചിത്രം, പിറന്നാല്‍ ദിനത്തില്‍ പ്രഖ്യാപനം

വര്‍ഷങ്ങള്‍ക്ക് ശേഷം ചിരഞ്ജീവി ഒരു ഫാന്റസി ചിത്രത്തില്‍ അഭിനയിക്കുന്നു. ബിംബിസാര എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വസിഷ്ഠ ആണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി, പ്രമോദ്, വിക്രം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.

ജഗദേക വീരുഡു അതിലോക സുന്ദരി പോലെയുള്ള മറ്റൊരു ഫാന്റസി എന്റര്‍ടെയ്നറില്‍ ചിരഞ്ജീവിയെ കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് പുതിയ ചിത്രം.

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ച സംവിധായകന്‍ വസിഷ്ഠ ചിത്രത്തിന്റെ യുണിവേഴ്സ് പുറത്തുവിട്ടു. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, ആകാശം, അഗ്‌നി, വായു എന്നിവ നിറയുന്നതാണ് അന്നൗണ്‍സ്മെന്റ് പോസ്റ്ററില്‍ കാണുന്നത്.

ഒരു ഫാന്റസി ചിത്രത്തില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി കൂടി എത്തുന്നതോടെ പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറമാണ് സിനിമ സഞ്ചരിക്കാന്‍ ഒരുങ്ങുന്നത്. വന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. പിആര്‍ഒ ശബരി.

 

mega 157 movie chiranjeevi movie news