തന്റെ പേര് 'വിൻ സി' എന്ന് മാറ്റുന്നു; മമ്മൂട്ടി 'വിൻ സി' എന്നു വിളിച്ചപ്പോൾ സന്തോഷം തോന്നി

തന്റെ പേര് വിൻസിയിൽ നിന്ന് വിൻ സി എന്ന് മാറ്റുകയാണെന്ന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നടി വിൻസി അലോഷ്യസ് പറഞ്ഞു. മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് താരം പറയുന്നു. ഇൻസ്റ്റഗ്രാമിലും അവർ iam Win c എന്നു പേരു മാറ്റിയിട്ടുണ്ട്.

author-image
Hiba
New Update
തന്റെ പേര് 'വിൻ സി' എന്ന് മാറ്റുന്നു; മമ്മൂട്ടി 'വിൻ സി' എന്നു വിളിച്ചപ്പോൾ സന്തോഷം തോന്നി

തന്റെ പേര് വിൻസിയിൽ നിന്ന് ‘വിൻ സി’ എന്ന് മാറ്റുകയാണെന്ന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നടി വിൻസി അലോഷ്യസ് പറഞ്ഞു. മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് താരം പറയുന്നു. ഇൻസ്റ്റഗ്രാമിലും അവർ iam Win c എന്നു പേരു മാറ്റിയിട്ടുണ്ട്.

ആരെങ്കിലും തന്നെ ‘വിൻ സി’ എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ടെന്നും ഇപ്പോൾ മമ്മൂട്ടി, ‘വിൻ സി’ എന്നു വിളിച്ചപ്പോൾ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നതുപോലെ തോന്നി എന്നും വിൻസി പറയുന്നു.

മമ്മൂട്ടി അങ്ങനെ വിളിച്ചതുകൊണ്ട് തന്നെ തന്റെ പേര് ഇനി മുതൽ വിൻ സി എന്നായിരിക്കുമെന്നും ഇനി എല്ലാവരും തന്നെ അങ്ങനെ വിളിക്കാൻ താൽപര്യപ്പെടുന്നു എന്നും വിൻസി സമൂഹമാധ്യമത്തിൽ കുറിച്ചു.

മമ്മൂട്ടി തന്നെ 'വിൻ സി' എന്ന് വിശേഷിപ്പിച്ച വാട്ട്‌സാപ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും നടി പങ്കുവച്ചു.

‘‘ആരെങ്കിലും എന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ട്. എനിക്ക് പെട്ടെന്ന് അദ്ഭുതവും അഭിമാനവും തോന്നും. ഞാൻ വിജയം മുറുകെ പിടിച്ചതുപോലെ തോന്നും.

പക്ഷേ മമ്മൂക്ക എന്നെ ‘വിൻ സി’ എന്ന് വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു. അതുകൊണ്ട് ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും എന്റെ പ്രൊഫൈൽ പേര് മാറ്റുകയാണ്. ഇനി മുതൽ എല്ലാവരും എന്നെ വിൻ സി എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’ വിൻസി കുറിച്ചു.

 
 
 
malayalam film mamooty win c