ചന്ദ്രമുഖിയായി കങ്കണ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

'ചന്ദ്രമുഖി 2' ചിത്രത്തിലെ കങ്കണ റണൌട്ടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍. ലൈക്ക പ്രൊഡക്ഷന്‍സ് എക്‌സ് അക്കൗണ്ടിലാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

author-image
Priya
New Update
ചന്ദ്രമുഖിയായി കങ്കണ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ചെന്നൈ: 'ചന്ദ്രമുഖി 2' ചിത്രത്തിലെ കങ്കണ റണൌട്ടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍. ലൈക്ക പ്രൊഡക്ഷന്‍സ് എക്‌സ് അക്കൗണ്ടിലാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

സാരിയില്‍ വലിയ ആഭരണങ്ങള്‍ അണിഞ്ഞ് ഒരു രാജകുമാരി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. തമിഴ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രമുഖി 2 ല്‍ ചന്ദ്രമുഖിയായി കങ്കണ റണൗട്ടിന്റെ പോസ്റ്റര്‍ അവതരിപ്പിക്കുന്നു.

ഈ ഗണേശ ചതുര്‍ത്ഥിക്ക് തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ലൈക പോസ്റ്ററില്‍ പറയുന്നത്.രാഘവ ലോറന്‍സ് ആണ് ചിത്രത്തിലെ നായകന്‍.

താരം വേട്ടയ്യന്‍ എന്ന വില്ലന്‍ കഥാപാത്രമായി അവതരിപ്പിച്ച പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. പി വാസു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചന്ദ്രമുഖി 2. പച്ചയും മെറൂണും നിറഞ്ഞ രാജകീയ വസ്ത്രവും ആഭരണങ്ങളും ധരിച്ച് വേട്ടയ്യന്റെ ചിരിയോടെയാണ് രാഘവ ലോറന്‍സ് പ്രത്യക്ഷപ്പെടുന്നത്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

chandramukhi 2 kangana ranaut