സര്‍ട്ടിഫിക്കേഷന് കൈക്കൂലി, വിശാലിന്റെ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം

വിശാല്‍ തന്റെ ഏറ്റവും ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി സെന്‍സര്‍ അവകാശത്തിനായി സി.ബി.എഫ്.സിയിലെ ചില ഉദ്യോഗസ്ഥര്‍ 6.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആരോപണം.

author-image
Web Desk
New Update
സര്‍ട്ടിഫിക്കേഷന് കൈക്കൂലി, വിശാലിന്റെ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെ (സി.ബി.എഫ്.സി) തമിഴ് നടനും നിര്‍മ്മാതാവുമായ വിശാല്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ സി.ബി.ഐ എഫ് ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മൂന്ന് സ്വകാര്യവ്യക്തികളായ മെര്‍ലിന്‍ മേനക, ജീജ രാംദാസ്, രാജന്‍ എം എന്നിവര്‍ക്കെതിരെയും സി.ബി.എഫ്.സിയിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം തുടങ്ങിയത്. എഫ്.ഐ.ആറില്‍ പേരുള്ള വ്യക്തികളുടെ തുള്‍പ്പെടെ മുംബൈയിലെ നാല് സ്ഥലങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് സി.ബി.ഐ നടപടി.

വിശാല്‍ തന്റെ ഏറ്റവും ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി സെന്‍സര്‍ അവകാശത്തിനായി സി.ബി.എഫ്.സിയിലെ ചില ഉദ്യോഗസ്ഥര്‍ 6.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആരോപണം. മൂന്ന് ലക്ഷം രൂപ രാജന്‍ എന്നയാളുടെയും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്നയാളുടെയും അക്കൗണ്ടിലേക്കാണ് അയച്ചതെന്ന് വിശാല്‍ വ്യക്തമാക്കിയിരുന്നു. കൈക്കൂലി പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് വിവരം ഉള്‍പ്പെടെ ചേര്‍ത്ത് പ്രധാനമന്ത്രിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും ടാഗ് ചെയ്താണ് വിശാല്‍ ആരോപണം ഉന്നയിച്ചത്.

24 മണിക്കൂറിനുള്ളില്‍ വകുപ്പുതല അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുത്തത്.

movie actor tamil movie vishal