ബംഗളൂരു: ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വിവാദ പോസ്റ്റിട്ടതിനെ തുടര്‍ന്ന് നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്ത് പൊലീസ്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.
ഹിന്ദു സംഘടന നേതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഷര്‍ട്ടും ധരിച്ച് ചായ അടിക്കുന്ന വ്യക്തിയുടെ കാരിക്കേച്ചര്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്ന് പുറത്തുവിട്ട ആദ്യചിത്രം എന്ന അടിക്കുറിപ്പോടെ പ്രകാശ് രാജ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിനതീതമായി ചന്ദ്രയാന്‍-3 ദൗത്യം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്നും ചാന്ദ്രദൗത്യത്തിന് പിന്നിലുള്ള ശാസ്ത്രജ്ഞരോട് ബഹുമാനം കാണിക്കണമെന്നുമുള്ള അഭിപ്രായവും ഉയര്‍ന്ന് വന്നു.
എവിടെച്ചെന്നാലും ഒരു മലയാളി കാണുമെന്നും ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങിനെ വരവേറ്റത് മലയാളി ചായക്കടക്കാരനാണെന്നുമുള്ള പഴയ തമാശ അടിസ്ഥാനമാക്കിയായിരുന്നു തന്റെ പോസ്റ്റ് എന്നാണ് പ്രകാശ് രാജ് നല്‍കുന്ന വിശദീകരണം.
'ആ ചിത്രം കേരളത്തിലെ ചായവില്‍പ്പനക്കാരന്‍ ആണെന്നും പറഞ്ഞത് നീല്‍ ആംസ്ട്രോങിന്റെ കാലത്തുള്ള തമാശയാണെന്നും പ്രകാശ് രാജ് പറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ അതിനുള്ളതേ കാണൂ.
ഒരു തമാശപോലും മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളാണ് ഏറ്റവും വലിയ തമാശ'- പ്രകാശ് രാജ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">
വിവാദ പോസ്റ്റിന് പ്രകാശ് രാജിന്റെ വിശദീകരണം, ട്രോളിയത് മലയാളിയെ!
ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്ന സോഷ്യല്‍ മീഡിയ പോസ്റ്റിന് വിശദീകരണവുമായി നടന്‍ പ്രകാശ് രാജ്. ചന്ദ്രനിലും മലയാളി ചായയടിക്കുന്നുണ്ടാകും എന്ന തമാശയാണ് താന്‍ ഉദ്ദേശിച്ചതെന്നും പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വിദ്വേഷം വെറുപ്പിനെ മാത്രമേ കാണുകയുള്ളു. പോസ്റ്റിനെ വിമര്‍ശിച്ചവര്‍ ഏത് ചായ് വാലയെയാണ് കണ്ടതെന്ന് എനിക്കറിയില്ല. തമാശ പറയുന്നത് മനസ്സിലാവുന്നില്ല എങ്കില്‍ നിങ്ങള്‍ തന്നെ ഒരു തമാശയാണ്. പ്രകാശ് രാജ് കുറിച്ചു.
പുതിയ വാര്‍ത്ത. ചന്ദ്രയാനില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്ത് എന്ന കുറിപ്പോടെ ഒരാള്‍ ചായ അടിക്കുന്ന ചിത്രം പ്രകാശ് രാജ് എക്‌സില്‍ പങ്കുവച്ചിരുന്നു. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിക്കുന്നതാണ് പോസ്റ്റ് എന്ന വിമര്‍ശനം ഉയര്‍ന്നു. പിന്നാലെയാണ് വിശദീകരണവുമായി നടന്‍ എത്തിയത്.