രണ്ട് ദിവസത്തില്‍ വാരിക്കൂട്ടിയത് കോടികള്‍; കുതിപ്പ് തുടര്‍ന്ന് 'മാവീരന്‍'

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രമാണ് മാവീരന്‍. മഡോണി അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിയറ്റുകളില്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിപ്പിക്കുന്നത്.

author-image
Priya
New Update

ആദ്യ ദിനം തമിഴ്‌നാട്ടില്‍ ചിത്രം 7.61 കോടിയാണ് നേടിയത്.മീവീരന്‍ രണ്ടാം ദിവസം 9.34 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

മാവീരന്‍ പൊളിറ്റിക്കല്‍ ഫാന്റസി ആക്ഷന്‍ ചിത്രമായിട്ടാണ് എത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

സംവിധായകന്‍ എസ് ഷങ്കറിന്റെ മകള്‍ അദിതിയാണ് നായികയാകുന്നത്. ഭരത് ശങ്കറാണ് സംഗീത സംവിധായകന്‍.

maveeran sivakarthikeyan