മേപ്പടിയാന് ശേഷം വിഷ്ണു മോഹന്‍ ചിത്രം കഥ ഇന്നുവരെ, പ്രധാന വേഷങ്ങളില്‍ ബിജു മേനോനും മേതില്‍ ദേവികയും

മേപ്പടിയാന് വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കഥ ഇന്നുവരെ. ബിജു മേനോനാണ് നായകന്‍. നായികയായി നര്‍ത്തകി മേതില്‍ ദേവിക അഭിനയിക്കുന്നു. ആദ്യമായാണ് മേതില്‍ ദേവിക സിനിമയില്‍ അഭിനയിക്കുന്നത്.

author-image
Web Desk
New Update

ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ അനു മോഹന്‍, നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ജോമോന്‍ ടി ജോണ്‍ ഷമീര്‍ മുഹമ്മദ് എന്നിവരുടെ പ്ലാന്‍ ജെ സ്റ്റുഡിയോസും വിഷ്ണു മോഹന്റെ വിഷ്ണു മോഹന്‍ സ്റ്റോറീസും ചേര്‍ന്നാണ് കഥ ഇന്നുവരെ നിര്‍മ്മിക്കുന്നത്. ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിന്‍ സിനിമാസും നിര്‍മ്മാണ പങ്കാളികളാണ്.

ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, സംഗീതം അശ്വിന്‍ ആര്യന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍ വിപിന്‍ കുമാര്‍,സൗണ്ട് ഡിസൈന്‍ ടോണി ബാബു, സ്റ്റില്‍സ് അമല്‍ ജെയിംസ്, ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, പ്രൊമോഷന്‍സ് 10ജി മീഡിയ, പി ആര്‍ ഒ എ എസ് ദിനേശ്.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച ചിത്രമായിരുന്നു മേപ്പടിയാന്‍. 69മത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നവാഗത സംവിധായകനുള്ള പുരസ്‌കാരവും മേപ്പടിയാനിലൂടെ വിഷ്ണു മോഹന് ലഭിച്ചിരുന്നു.

vishnu mohan Biju Menon movie news methil devika