ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ച എല്ലാവരെയും അഭിനന്ദിച്ച് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. അര്‍ഹതയുള്ള കുറച്ചുപേര്‍ക്കെങ്കിലും അവാര്‍ഡ് നല്‍കാന്‍ ജൂറി കാണിച്ച മനസ്സിന് നന്ദി പറയുന്നതായും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നാഷണല്‍ അവാര്‍ഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവര്‍ണ്ണര്‍ പദവി എങ്കിലും നല്‍കണം. അര്‍ഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാന്‍ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു. ഏത് വഴിക്കായാലും അവാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. അഖില്‍ പറഞ്ഞു.
അല്ലു അര്‍ജുനാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. പുഷ്പ സിനിമയിലൂടെയാണ് പുരസ്‌കാരം. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍.
നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീര്‍ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം മേപ്പടിയാന്‍ ചിത്രത്തിലൂടെ വിഷ്ണു മോഹന് ലഭിച്ചു.
ഹോം സിനിമയിലൂടെ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം സ്വന്തമാക്കി. മികച്ച മലയാള ചിത്രവും റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം ആണ്.
മികച്ച ചിത്രമായി മാധവന്‍ നായകനായെത്തിയ റോക്കട്രിയെ തിരഞ്ഞെടുത്തു. മികച്ച സംവിധായകന്‍ നിഖില്‍ മഹാജന്‍. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം. സര്‍ദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത കണ്ടിട്ടുണ്ട് എന്ന ചിത്രത്തിന് ലഭിച്ചു.