സഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബേസില്‍; അടുത്ത സിനിമയില്‍ സഞ്ജുവിന് ഒരു ഗസ്റ്റ് റോള്‍ എങ്കിലും കൊടുക്കണമെന്ന് കമന്റ്

സംവിധായകന്‍ ബേസില്‍ ജോസഫ് ക്രിക്കറ്റ് താരവും അടുത്ത സുഹൃത്തുമായ സഞ്ജു സാംസണുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ബേസില്‍, ഭാര്യ എലിസബത്ത്, മകള്‍ ഹോപ്പ്, സഞ്ജു,ചാരുലത എന്നിവരാണ് ചിത്രത്തിലുള്ളത്.

author-image
Priya
New Update

ചിത്രത്തിന് താഴെ വരുന്ന രസകരമായ കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നത്. 'അടുത്ത സിനിമയില്‍ സഞ്ജുവിന് ഒരു ഗസ്റ്റ് റോള്‍ എങ്കിലും കൊടുക്കണമെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സഞ്ജു.'അപ്പോ എന്റെ ഡേറ്റ്?'- എന്നായിരുന്നു സഞ്ജുവിന്റെ മറു ചോദ്യം. 'അളിയന് കളിയില്ലാത്തപ്പോള്‍ ബേസില്‍ ഡേറ്റ് അറേയ്ജ് ചെയ്തോളും' എന്ന് ആരാധകന്‍ മറുപടി നല്‍കി.

ചിത്രത്തിന് താഴെ നിരവധി ആളുകള്‍ കമന്റുമായി എത്തുന്നുണ്ട്. വളരെ കാലമായി സഞ്ജുവും ബേസിലും അടുത്ത സുഹൃത്തുക്കളാണ്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് സഞ്ജു.

ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ പരുക്കേറ്റ സഞ്ജുവിന് പിന്നീട് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയും സഞ്ജുവിനു നഷ്ടമായി.

" width="100%" height="411" frameborder="0" allowfullscreen="allowfullscreen">

Sanju Samson basil joseph