കിംഗ് ഒഫ് കൊത്തയെ തകര്‍ക്കാന്‍ ശ്രമം? പെയ്ഡ് ഡീഗ്രേഡിംഗ് എന്ന് പരാതി

വന്‍ ഹൈപ്പില്‍ തിയേറ്ററുകളില്‍ എത്തിയ ദുല്‍ഖന്‍ സല്‍മാന്റെ കിംഗ് ഒഫ് കൊത്തയ്‌ക്കെതിരെ ഡീഗ്രേഡിംഗ് നടക്കുന്നതായി പരാതി. സിനിമ തിയേറ്ററില്‍ എത്തും മുമ്പുതന്നെ സിനിമാ റിവ്യൂകള്‍ വ്യാപകമാക്കി പ്രചരിക്കുന്നുവെന്ന പരാതിയാണ് ഉയരുന്നത്.

author-image
Web Desk
New Update
കിംഗ് ഒഫ് കൊത്തയെ തകര്‍ക്കാന്‍ ശ്രമം? പെയ്ഡ് ഡീഗ്രേഡിംഗ് എന്ന് പരാതി

വന്‍ ഹൈപ്പില്‍ തിയേറ്ററുകളില്‍ എത്തിയ ദുല്‍ഖന്‍ സല്‍മാന്റെ കിംഗ് ഒഫ് കൊത്തയ്‌ക്കെതിരെ ഡീഗ്രേഡിംഗ് നടക്കുന്നതായി പരാതി. സിനിമ തിയേറ്ററില്‍ എത്തും മുമ്പുതന്നെ സിനിമാ റിവ്യൂകള്‍ വ്യാപകമാക്കി പ്രചരിക്കുന്നുവെന്ന പരാതിയാണ് ഉയരുന്നത്.

ആഗോളതലത്തില്‍ 2500 സ്‌ക്രീനുകളിലാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പ്രീ ബുക്കിംഗിലും ചിത്രം ചരിത്രം സൃഷ്ടിച്ചിരുന്നു. ചിത്രത്തിനെതിരെ പെയ്ഡ് വാര്‍ത്തകള്‍ പ്രചരിക്കുന്നതായാണ് പരാതി.

മാസ് ചിത്രമെന്ന അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനിടയിലാണ് ഫേക്ക് അക്കൗണ്ടുകളില്‍ നിന്നും പേജുകളില്‍ നിന്നും വ്യാപകമായി ഡീഗ്രേഡിങ് നടത്തുന്നത്.

ഒരു ചിത്രത്തിനും ഇതുവരെ കിട്ടാത്ത ബുക്കിംഗും കളക്ഷനും അഭിപ്രായവുമാണ് കിംഗ് ഒഫ് കൊത്തയ്ക്ക് ലഭിക്കുന്നത്. അടുത്ത നാലു ദിവസം എല്ലാ സ്‌ക്രീനുകളിലും ഹൗസ്ഫുള്‍ ഷോകളുമായാണ് കിംഗ് ഓഫ് കൊത്ത മുന്നേറുന്നത്.

സൂപ്പര്‍ ഹിറ്റായ കുറുപ്പിന് ശേഷം എത്തിയ ഡിക്യുവിന്റെ മലയാള ചിത്രമാണിത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തിയത്.

50 രാജ്യങ്ങളിലായി 2500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. കേരളത്തില്‍ മാത്രം 500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തിന് 50 കോടിയോളമാണ് ബജറ്റ്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രീ ബുക്കിങ് കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് കിംഗ് ഒഫ് കൊത്ത. മൂന്നു കൊടിയില്‍ അധികം രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം കിംഗ് ഒഫ് കൊത്ത നേടിയത്.

ആഗോളതലത്തില്‍ ആറു കോടിയില്‍പ്പരം രൂപയാണ് പ്രീ ബുക്കിംഗിലൂടെ ചിത്രം നേടിയത്. ബുക്ക് മൈ ഷോയില്‍ ഒരു ലക്ഷത്തില്‍പ്പരം ലൈക്കുകളും ചിത്രം സ്വന്തമാക്കി.

നേരത്തെ കെ ജി എഫ് നേടിയ 2.93 കോടി രൂപയായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീ സെയില്‍ ബിസിനസ്. ആ റെക്കോഡാണ് കിംഗ് ഒഫ് കൊത്ത തിരുത്തിയത്.

അഭിലാഷ് ജോഷിയാണ് കിംഗ് കൊത്ത ഒരുക്കിയത്. സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

സംഘട്ടനം രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമേഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ്, വി എഫ് എക്‌സ് എഗ്ഗ് വൈറ്റ്, മേക്കപ്പ് റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

malayalam movie king of kotha movie news Pan Indian movie dulquer salmaam