അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു, സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ച് വരന്‍

മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു എന്ന കുറിപ്പോടെയാണ് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ജഗദ് പങ്കുവച്ചത്.

author-image
Web Desk
New Update
അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു, സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ച് വരന്‍

തെന്നിന്ത്യന്‍ താരസുന്ദരി അമല പോള്‍ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായിയാണ് വരന്‍. ജഗദ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയൂടെ പങ്കുവച്ചത്. മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു എന്ന കുറിപ്പോടെയാണ് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ജഗദ് പങ്കുവച്ചത്.

ഗായകനും മുംബൈ സ്വദേശിയായുമായ ഭവ്‌നിന്ദര്‍ സിംഗുമായി അമല ലിവിംഗ് റിലേഷനിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍, ഇക്കാര്യം നിഷേധിച്ച് അമല തന്നെ രംഗത്തുവന്നു.

ആദ്യ ഭര്‍ത്താവ് സംവിധായകന്‍ വിജയ് യുമായുള്ള വിവാഹം നാലു വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു. 2014 ലായിരുന്നു വിവാഹം. 2017 ല്‍ ഇരുവരും വിവാഹ മോചിതരായി.

marriage actress movie news amala paul