പുഷ്പയും ഭവന്‍ സിംഗ് ഷെഖാവത്തും വീണ്ടും നേര്‍ക്കുനേര്‍, തിയേറ്ററുകളില്‍ തീപാറും!

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ 2 ദ റൂള്‍. സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 2024 ആഗസ്റ്റ് 15 നാണ് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുക

author-image
Web Desk
New Update
പുഷ്പയും ഭവന്‍ സിംഗ് ഷെഖാവത്തും വീണ്ടും നേര്‍ക്കുനേര്‍, തിയേറ്ററുകളില്‍ തീപാറും!

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ 2 ദ റൂള്‍. സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 2024 ആഗസ്റ്റ് 15 നാണ് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുക.

സുകുമാര്‍ തന്നെയാണ് പുഷ്പയുടെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ആദ്യഭാഗത്തെ പോലെ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രമായ ഭവന്‍ സിംഗ് ഷെഖാവത്തിനെ അവതരിപ്പിക്കുന്നത്.

പുഷ്പയും പൊലീസ് ഉദ്യോഗസ്ഥനായ ഭവന്‍ സിംഗുമായുള്ള ഏറ്റുമുട്ടലാണ് രണ്ടാംഭാഗത്തില്‍. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

രശ്മികയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദേവി ശ്രീ പ്രസാദ് ഡി.എസ്.പി ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

pushpa 2 fahad faazil movie news allu arjun