ഒടുവില്‍ ഇന്ത്യന്‍ പൗരത്വം നേടി അക്ഷയ് കുമാര്‍; മനസ്സും പൗരത്വവും ഇനി ഹിന്ദുസ്ഥാനിയെന്ന് താരം

2011 ല്‍ തന്റെ 44-ാം വയസ്സിലാണ് അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തിനൊപ്പം കാനഡയില്‍ താമസിച്ചുവരികയായിരുന്ന താരം ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു.

author-image
Greeshma Rakesh
New Update
ഒടുവില്‍ ഇന്ത്യന്‍ പൗരത്വം നേടി അക്ഷയ് കുമാര്‍; മനസ്സും പൗരത്വവും ഇനി ഹിന്ദുസ്ഥാനിയെന്ന് താരം

 

നടന്‍ അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മനസ്സു പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ താരം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.2011 ല്‍ തന്റെ 44-ാം വയസ്സിലാണ് അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തിനൊപ്പം കാനഡയില്‍ താമസിച്ചുവരികയായിരുന്ന താരം ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു.

സാംസ്‌കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുളള ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2011 ല്‍ കാനഡയില്‍ അധികാരത്തിലെത്തിയ കണ്‍സര്‍വേറ്റീസ് ഗവണ്‍മെന്റാണ് അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വം നല്‍കിയത്. തുടര്‍ന്ന് അക്ഷയ് കുമാരിന്റെ ഇന്ത്യന്‍ പൗരത്വവും നഷ്ടമാകുകയായിരുന്നു. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം വീണ്ടും ലഭിക്കുന്നത്.

 

സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയത്താണ് അക്ഷയ് കുമാര്‍ കാനഡയ്ക്കു പോകുന്നതും കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതും. കഴിഞ്ഞ വര്‍ഷം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കനേഡിയന്‍ പൗരത്വം റദ്ദാക്കാനുള്ള അപേക്ഷ നല്‍കിയതായി അദ്ദേഹം വെളിപ്പെടുത്തിയത്. 2019ല്‍ ഇന്ത്യന്‍ പൗരത്വത്തിനായി നടന്‍ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യങ്ങള്‍ കാരണം നടപടികള്‍ വൈകി.

akshay kumar Indian Citizenship