ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അഖില്‍ മാരാര്‍, ബിഗ് ബോസിലൂടെയാണ് ശ്രദ്ധേയനായത്. വ്യക്തിപരമായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 5 വിജയി.
എറണാകുളത്ത് ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയ സന്തോഷ വാര്‍ത്തയാണ് അഖില്‍ പങ്കുവച്ചത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ജീവിതത്തിലെ വ്യക്തിപരമായ സന്തോഷം അറിയിച്ചത്.
ജീവിതത്തില്‍ ഒരു സെന്റ് ഭൂമി സ്വന്തമായി വാങ്ങാന്‍ കഴിയുമെന്ന് കരുതിയില്ലെന്ന് അഖില്‍ പറയുന്നു. മരിച്ചാല്‍ ആറടി മണ്ണ് വേണം. അതിനാല്‍, ഒരു സെന്റ് ഭൂമിയെങ്കിലും സ്വന്തമാക്കുമെന്ന് തമാശ മട്ടില്‍ പറഞ്ഞിരുന്നു എന്നും അഖില്‍ പറഞ്ഞു.
അടുത്തിടെ ഒരു വാഹനം സ്വന്തമാക്കിയതായും അഖില്‍ പറഞ്ഞു. വോള്‍വോയുടെ എസ് 90 എന്ന മോഡല്‍ ആണ് വാങ്ങിയത്.
ഉദ്ഘാടനങ്ങള്‍ക്ക് വലിയ പൈസ വാങ്ങുന്നുവെന്ന് ചിലര്‍ പരാതി പറയുന്നതായി അഖില്‍ പറഞ്ഞു. ഒരുപാട് പരിപാടികള്‍ക്ക് പോകാന്‍ താല്‍പര്യമില്ല. എനിക്ക് ഞാനിടുന്ന ഒരു വിലയുണ്ട്. അത് തരാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും അഖില്‍ തുറന്നുപറയുന്നു.
ഒരുപാട് സിനിമാ പ്രോജക്റ്റുകള്‍ വരുന്നുണ്ട്. അവയില്‍, അനൗണ്‍സ് ചെയ്യേണ്ട സിനിമകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും അഖില്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അഖില്‍ പറഞ്ഞത് ബിഗ് ബോസില്‍ അഖില്‍ മാരാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്ത് വന്ന വ്യക്തിയല്ല താന്‍ എന്നാണ്. അഖില്‍ മാരാറായി തന്നെ ജീവിച്ചാണ് പുറത്ത് വന്നതെന്നും അഖില്‍ പറഞ്ഞു.