ബിഗ് ബോസിലൂടെ താരമായി മാറിയ സംവിധായകന്‍ അഖില്‍ മാരാര്‍ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഓമന എന്നാണ് ചിത്രത്തിന്റെ പേര്. തിരക്കഥാ രചനയില്‍ അഖിലിനൊപ്പം ഷിജുവും ഉണ്ട്. സിനിമയില്‍ നായകനായി എത്താനും സാധ്യതയുണ്ടെന്ന് അഖില്‍ പറഞ്ഞു. നേരത്തെ ഒരു താത്വിക അവലോകനം എന്ന ചിത്രം അഖില്‍ മാരാര്‍ സംവിധാനം ചെയ്തിരുന്നു.
പെട്ടെന്ന് ഒരു പടം സംവിധാനം ചെയ്യണം. പുതിയ പ്രൊജക്റ്റിനെ പേര് ഓമനയെന്നാണ്. കോട്ടാത്തലയുമായി ബന്ധപ്പെട്ട് നടന്ന രസകരമായ സംഭവങ്ങളാണ് പ്രമേയം. രസകരമായ ഒരു കഥയാണ് അത്. ഷിജുവും ഞാനും ചേര്‍ന്നായിരിക്കും അതിന്റെ തിരക്കഥ എഴുതുന്നത്.
ജോജു ചേട്ടന്റെ പടം തുടങ്ങുന്നുണ്ട്. അതില്‍ ചിലപ്പോള്‍ ഭാഗമാകാന്‍ കഴിഞ്ഞേക്കും. തിരക്കുകള്‍ ഒരുപാടുണ്ട്. ഈ സ്‌നേഹം കാണുമ്പോള്‍ പേടിയുണ്ട്. ഇങ്ങനെ എന്നെ പൊക്കുന്നത് താഴയിടാനാണോയെന്നാണ് തന്റെ പേടി. ഫലമുള്ള വൃക്ഷം താണാണ് നില്‍ക്കുക. ഇത്രയും നാളും അഹങ്കാരമൊക്കെ കാണിച്ചിരുന്നു. ഇനി ഞാന്‍ അത് മാറ്റിവയ്ക്കണം. അഖില്‍ ജന്മനാട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു.