സ്ത്രീധന വിഷയത്തില്‍ ട്രോള്‍ വീഡിയോയുമായി നടി വിന്‍സി

കേരളത്തില്‍ സ്ത്രീധന വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യകള്‍ തുടര്‍ക്കഥകളാകുന്നു. ഈ സാഹചര്യത്തില്‍ സ്ത്രീധനം ചോദിക്കുന്നവരോട് ട്രോള്‍ വിഡിയോയിലൂടെ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി വിന്‍സി അലോഷ്യസ്.

author-image
anu
New Update
സ്ത്രീധന വിഷയത്തില്‍ ട്രോള്‍ വീഡിയോയുമായി നടി വിന്‍സി

 

കൊച്ചി: കേരളത്തില്‍ സ്ത്രീധന വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യകള്‍ തുടര്‍ക്കഥകളാകുന്നു. ഈ സാഹചര്യത്തില്‍ സ്ത്രീധനം ചോദിക്കുന്നവരോട് ട്രോള്‍ വിഡിയോയിലൂടെ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി വിന്‍സി അലോഷ്യസ്. രണ്ട് വര്‍ഷം മുന്‍പ് സ്ത്രീധനം ഒരു പ്രധാന വിപത്തായി മാറിയപ്പോള്‍ ചെയ്ത വിഡിയോ വീണ്ടും റീപോസ്റ്റ് ചെയ്യേണ്ടി വന്നുവെന്ന് നടി വിഡിയോക്കൊപ്പം കുറിച്ചു.

'ഹായ് പെണ്‍കുട്ടികളെ..ആരെങ്കിലും നിങ്ങളോട് സ്ത്രീധനം ആവശ്യപ്പെടുകയാണെങ്കില്‍ ''ആരാടാ നാറി നീ???'' എന്ന് ചോദിക്കൂ.. സ്ത്രീധനം ഒരു പ്രധാന പ്രശ്‌നമായിരുന്ന 2021 ജൂണ്‍ 30ന് ഞാന്‍ ചെയ്ത വീഡിയോ ആണിത്. ഇത് വീണ്ടും ഷെയര്‍ ചെയ്യുന്നു'' എന്ന് വിന്‍സി കുറിച്ചു.

ലൈഫ് ഓഫ് ജോസുകുട്ടി സിനിമയില്‍ സുരാജ് വെഞ്ഞാറമൂടും ദിലീപും തമ്മില്‍ ഉള്ള സ്ത്രീധനത്തെ ചൊല്ലിയുള്ള ഡയലോഗിനൊപ്പം നടി ഫിലോമിനയുടെ കൗതുകവാര്‍ത്തകള്‍ സിനിമയിലെ പഴയ മാസ് ഡയലോഗും ചേര്‍ത്തുള്ള വീഡിയോയാണ് വിന്‍സി അവതരിപ്പിച്ചിരിക്കുന്നത്.

സംവിധായകന്‍ ലാല്‍ ജോസ്, നടി ദിവ്യപിള്ള, ജോമോള്‍ തുടങ്ങിയ നിരവധി പേര്‍ വീഡിയോയ്ക്ക് അഭിനന്ദനവുമായെത്തി.

 

Latest News movie news vincy aloshious