തെന്നിന്ത്യന്‍ നടി തൃഷ വിവാഹിതയാവുന്നു; വരന്‍ മലയാള ചലച്ചിത്ര നിര്‍മ്മാതാവെന്ന് റിപ്പോര്‍ട്ടുകള്‍!

മലയാളത്തിലെ ഒരു ചലച്ചിത്ര നിര്‍മ്മാതാവുമായാണ് തൃഷയുടെ വിവാഹമെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആരാണ് ഇതെന്നോ വിവാഹം എന്നായിരിക്കുമെന്നോ വാര്‍ത്തകളിലൊന്നും പറയുന്നില്ല. റിപ്പോര്‍ട്ടുകളോട് താരം പ്രതികരിച്ചിട്ടുമില്ല.

author-image
Greeshma Rakesh
New Update
തെന്നിന്ത്യന്‍ നടി തൃഷ വിവാഹിതയാവുന്നു; വരന്‍ മലയാള ചലച്ചിത്ര നിര്‍മ്മാതാവെന്ന് റിപ്പോര്‍ട്ടുകള്‍!

 

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് തൃഷ കൃഷ്ണന്‍.മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ കുന്ദവൈ എന്ന കഥാപാത്രത്തിലൂടെ തൃഷയ്ക്ക് സമീപകാലത്ത് പാന്‍ ഇന്ത്യന്‍ ശ്രദ്ധയും ലഭിച്ചു. ഇപ്പോഴിതാ തൃഷയെ കുറിച്ചുള്ള മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

തൃഷ വിവാഹിതയാവാന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്.മുന്‍പ് വരുണ്‍ മണിയന്‍ എന്ന നിര്‍മ്മാതാവുമായുള്ള തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാല്‍ ഇത് വിവാഹത്തിലേക്ക് എത്തിയില്ല.

മലയാളത്തിലെ ഒരു ചലച്ചിത്ര നിര്‍മ്മാതാവുമായാണ് തൃഷയുടെ വിവാഹമെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആരാണ് ഇതെന്നോ വിവാഹം എന്നായിരിക്കുമെന്നോ വാര്‍ത്തകളിലൊന്നും പറയുന്നില്ല. റിപ്പോര്‍ട്ടുകളോട് താരം പ്രതികരിച്ചിട്ടുമില്ല.

സമീപകാലത്ത് വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് തൃഷ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. 'എന്റെ ഗൗരവകരമായ ചിന്തയില്‍ ഉള്ള ഒന്നല്ല വിവാഹം. സമൂഹത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് വിവാഹിതയിട്ട് പിന്നീട് അത് ഡിവോഴ്‌സിലേക്ക് എത്തിക്കാന്‍ എനിക്ക് വയ്യ. അടുപ്പമുള്ള പലരുടെയും സാഹചര്യം എനിക്കറിയാം.

പലരും വിവാഹിതരാകുന്ന സമയത്ത് അതേക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ അവരില്‍ പലരും നിലവില്‍ ഡിവോഴ്‌സിനുള്ള ശ്രമങ്ങളിലാണ്. ജീവിതം പങ്കിടണമെന്ന് എനിക്ക് തോന്നലുണ്ടാക്കുന്ന ഒരാളെ ഇനിയും ഞാന്‍ കണ്ടെത്തിയിട്ടില്ല', എന്നായിരുന്നു തൃഷയുടെ വാക്കുകള്‍.

അതേസമയം ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോ ആണ് തൃഷയുടെ അടുത്ത റിലീസ്. ചിത്രത്തിലെ നായികയാണ് അവര്‍. മോഹന്‍ലാലിന്റെ ജീത്തു ജോസഫ് ചിത്രം റാം, ടൊവിനോ നായകനാവുന്ന ഐഡന്റിറ്റി എന്നിവയിലും തൃഷയുണ്ട്. അജിത്തിന്റെ വരാനിരിക്കുന്ന വിടാ മുയര്‍ച്ചിയിലും തൃഷയാണ് നായികയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 

marriage trisha krishnan tamil film industry malayalam film industry