തെന്നിന്ത്യന്‍ സുന്ദരി സാമന്ത സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.പുതിയ ചിത്രം ഖുശിയുടേയും ആമസോണ്‍ പ്രൈം വെബ് സീരീസായ സ്റ്റാഡെലിലിന്റേയും ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും താരം ഇടവേളയെടുക്കുക.
ആരോഗ്യത്തില്‍ ശ്രദ്ധിക്കാനാണ് താരം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് സാമന്തയ്ക്ക് രോഗപ്രതിരോധശേഷി കുറക്കുന്ന അവസ്ഥയായ മയോസിറ്റീസ് സ്ഥിരീകരിക്കുന്നത്.
മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് താരം ഖുശിയുടേയും സിറ്റാഡലിന്റേയും ഷൂട്ടിങ്ങില്‍ പ്രവേശിച്ചത്. എന്നാല്‍ ഷൂട്ടിങ്ങിനും പ്രമോഷന് ചടങ്ങിന് ഇടയിലുമെല്ലാം താരത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഇനുഭവപ്പെട്ടിരുന്നു.
നേരത്തെ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങിച്ച അഡ്വാന്‍സ് തുക താരം തിരിച്ചുനല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.മൂന്ന് ദിവസത്തില്‍ വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഖുശിയുടെ ഷൂട്ടിങ് പൂര്‍ത്തിയാകും.
സിറ്റാഡല്‍ സീരീസിന്റെ ഷൂട്ടും അവസാന ഘട്ടത്തിലാണ്. ഇനി മറ്റ് സിനിമകളുടെ കരാറില്‍ താരം ഒപ്പുവെക്കില്ല. ചികിത്സ നടത്തി ആരോഗ്യം മെച്ചപ്പെടുത്താനാകും താരം ശ്രമിക്കുക എന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.