' റി തിക്കാ ' എന്ന് വിളിക്കുന്നതിനോട് ഗുഡ് ബൈ; പരിഹസിച്ചവർക്കു മറുപടിയുമായി നടി റിതിക

അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ വ്യായാമം ചെയ്യുന്ന ചില ഫോട്ടോകളും റിതിക പോസ്റ്റ് ചെയ്തിരുന്നു. വണ്ണം കുറഞ്ഞ് കൂടുതൽ മനോഹരിയായ റിതികയെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്.

author-image
Greeshma Rakesh
New Update
' റി തിക്കാ ' എന്ന് വിളിക്കുന്നതിനോട് ഗുഡ് ബൈ; പരിഹസിച്ചവർക്കു  മറുപടിയുമായി നടി റിതിക

 

തടി കുറച്ച് കൂടുതൽ സുന്ദരിയായി നടി റിതിക സിങ്. തടിയുള്ള അവസ്ഥയോട് വിട, നിങ്ങൾ എന്നെ ‘റി തിക്കാ’ എന്ന് വിളിക്കുന്നതിനോട് ഗുഡ് ബൈ പറയുന്നു.അങ്ങനെ വിളിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ട് ഞാൻ തടികുറച്ച് വീണ്ടും മെലിഞ്ഞിരിക്കുന്നുവെന്ന് റിതിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

‘‘തടിയുള്ള അവസ്ഥയോട് വിട. നിങ്ങൾ എന്നെ ‘റി തിക്കാ’ എന്ന് വിളിക്കുന്നതിനോട് ഗുഡ് ബൈ പറയുന്നു. നിങ്ങൾ എന്നെ അങ്ങനെ വിളിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ട് ഞാൻ തടികുറച്ച് വീണ്ടും മെലിഞ്ഞിരിക്കുന്നു.’’–ചിത്രങ്ങൾ പങ്കുവച്ച് റിതിക പറയുന്നു.

ദുൽഖർ സൽമാൻ നായകനായ കിങ് ഓഫ് കൊത്തയിൽ ‘കലാപക്കാരാ’ എന്ന പാട്ടിലെ ഐറ്റം ഡാൻസിലൂടെ മലയാളികളെയും വിസ്മയിപ്പിച്ച താരം ഒരു മാർഷ്യൽ ആർടിസ്റ്റ് കൂടിയാണ്. ‘ഇരുധി സുട്ര്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം പ്രശസ്തയായത്. 'ആണ്ടവൻ കൊമാണ്ടി', 'ശിവലിംഗ', 'ഓ മൈ ഗോഡ്', 'കൊലാ' തുടങ്ങിയവയാണ് റിതികയുടെ മറ്റു ചിത്രങ്ങൾ.

തന്റെ ശരീരം ഒരേസമയം ആരോഗ്യകരവും സുന്ദരവും ഫിറ്റുമായി നിലനിർത്തുന്നതിൽ ശ്രദ്ധിച്ചിരുന്ന റിതിക അടുത്തിടെ കുറച്ച് വണ്ണം വച്ചതിനെത്തുടർന്ന് വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോൾ കഠിനമായ വ്യായാമമുറകളിലൂടെയും ഭക്ഷണക്രമത്തിലൂടെയും വീണ്ടും തടി കുറച്ച് സുന്ദരിയായിരിക്കുകയാണ് താരം.

അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ വ്യായാമം ചെയ്യുന്ന ചില ഫോട്ടോകളും റിതിക പോസ്റ്റ് ചെയ്തിരുന്നു. വണ്ണം കുറഞ്ഞ് കൂടുതൽ മനോഹരിയായ റിതികയെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്.

Weight Loss ritika singh photos