നടന്‍ വിശാലിന്റെ പുതിയ ചിത്രമാണ് മാര്‍ക്ക് ആന്റണി. ചിത്രം പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിംഗിനിടെയാണ് നടന്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. താന്‍ വിവാഹിതനല്ലെന്നും പക്ഷേ, തനിക്കൊരു മകളുണ്ടെന്നും പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടിയെ വിശാല്‍ വേദിയിലേക്ക് വിളിച്ചത്.
ആന്റണ്‍ മേരി എന്നാണ് മകളുടെ പേരെന്നും ചെന്നൈയിലെ സ്റ്റെല്ലാ മേരി കോളേജില്‍ പഠിക്കുകയാണെന്നും വിശാല്‍ പറഞ്ഞു.
പെണ്‍കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നടന്‍ പങ്കുവച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, പഠിക്കാന്‍ മിടുക്കികളായവരെ നടന്‍ സഹായിക്കാറുണ്ട്. അതിന്റെ ഭാഗമായി ഒരു സുഹൃത്ത് വഴിയാണ് ആന്റണ്‍ മേരിയെ വിശാല്‍ പരിചയപ്പെട്ടത്.
കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ മകളാണ് ആന്റണ്‍ മേരി. സ്റ്റെല്ലാ മേരീസ് കോളേജില്‍ പഠിക്കുക ആന്റണ്‍ മേരിയുടെ സ്വപ്‌നമായിരുന്നു. ആന്റണ്‍ മേരിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ താരം, പഠനവും മറ്റു ചിലവുകളും ഏറ്റെടുത്തു.
വിശാല്‍ തനിക്ക് പിതാവിനെ പോലെയാണെന്ന് ആന്റണ്‍ മേരി പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്റ്റെല്ലാ മേരീസ് പഠിക്കുക എന്നത്. വിശാല്‍ അണ്ണന്‍ വഴി അതിനു സാധിച്ചെന്നും ആന്റണ്‍ മേരി പറഞ്ഞു.