തിരുവനന്തപുരം: ഐഎഫ്എഫ്കെയില് ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് നടന് വിനയ് ഫോര്‍ട്ടിന്റെ 2 ചിത്രങ്ങള്‍. ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വഹിച്ച 'ആട്ടം' എന്ന ചിത്രം ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
കഴിഞ്ഞ ദിവസം താരത്തിന്റെ മറ്റൊരു ചിത്രമായ 'ഫാമിലി' പ്രദര്‍ശിപ്പിച്ചിരുന്നു. ചേംബര്‍ വിഭാഗത്തില്‍പ്പെട്ട 'ആട്ടം' എന്ന ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിരുന്നു.
ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലും ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. കഴിഞ്ഞ ദിവസം ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടഗോറിലെത്തിയ വിനയ് ഡെലിഗേറ്റുകളുമായി ഇതിന്റെ സന്തോഷം പങ്കുവെച്ചു.