'വേണ്ടാ, വേണ്ടാന്നു വിചാരിച്ചതാ'; ലോക ചാമ്പ്യനും രമേഷ് പിഷാരടിയും നേര്‍ക്കുനേര്‍

നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ താരമാണ് രമേഷ് പിഷാരടി. സമൂഹമാധ്യമങ്ങളിലും അദ്ദേഹം അക്‌ററീവാണ്.രമേഷ് പിഷാരടിയുടെ ഒരു ബോക്‌സിങ് ചിത്രമാണ് ഇപ്പോല്‍ വൈറലാകുന്നത്.

author-image
Priya
New Update
'വേണ്ടാ, വേണ്ടാന്നു വിചാരിച്ചതാ'; ലോക ചാമ്പ്യനും രമേഷ് പിഷാരടിയും നേര്‍ക്കുനേര്‍

നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ താരമാണ് രമേഷ് പിഷാരടി. സമൂഹമാധ്യമങ്ങളിലും അദ്ദേഹം അക്‌ററീവാണ്.രമേഷ് പിഷാരടിയുടെ ഒരു ബോക്‌സിങ് ചിത്രമാണ് ഇപ്പോല്‍ വൈറലാകുന്നത്.

ലോക ഹെവി വെയ്റ്റ് ചാമ്പ്യനായ ആന്തണി ജോഷ്വായുടെ നേര്‍ക്കുനേര്‍ നില്‍ക്കുന്ന രമേഷ് പിഷാരടിയെയാണ് ചിത്രത്തില്‍ കാണുന്നത്. ഒറ്റനോട്ടത്തില്‍ ആരാധകരെ ഞെട്ടിക്കുന്നതാണ് ചിത്രം.

ഷര്‍ട്ടില്ലാതെ ബോക്‌സിങ്ങിനായി തയാറി നില്‍ക്കുന്ന പിഷാരടിയെയാണ് ചിത്രത്തില്‍ കാണുന്നത്. ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിലെ ജോഷ്വായുടെ മെഴുക് പ്രതിമയോടാണ് പിഷാരടിയുടെ മത്സരം.

വേണ്ടാ, വേണ്ടാന്നു വിചാരിച്ചതാ - എന്ന് താരം ചിത്രത്തിന് താഴെ കുറിച്ചു.അയാള്‍ക്ക് അങ്ങനെ ഒരു വിചാരം വന്നത് നന്നായി ..അല്ലേ കുടുംബം പട്ടിണി ആയി പോയേനെ എന്നായിരുന്നു ഒരാളുടെ കമന്റ്.

ഷാജി പാപ്പാനോട് ചോദിച്ചാല്‍ 'നീലക്കുറിഞ്ഞി' കിട്ടും, 'നടു വേദന'-ക്ക് ബെസ്റ്റ് ആണ്- എന്നാണ് മറ്റൊരാളുടെ കമന്റ്.

ramesh pisharadi