നാഗചൈതന്യ രണ്ടാമതും വിവാഹിതനാകുന്നു! വധു ബിസിനസ് കുടുംബത്തില്‍ നിന്നോ? ആരാകുമെന്ന് തിരക്കി ആരാധകര്‍

തെന്നിന്ത്യന്‍ നടന്‍ നാഗചൈതന്യ രണ്ടാമതും വിവാഹിതനാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. അച്ഛന്‍ നാഗാര്‍ജുനയാണ് നാഗചൈതന്യയ്ക്ക് വിവാഹം ആലോചിക്കുന്നത്.

author-image
Priya
New Update
നാഗചൈതന്യ രണ്ടാമതും വിവാഹിതനാകുന്നു! വധു ബിസിനസ് കുടുംബത്തില്‍ നിന്നോ? ആരാകുമെന്ന് തിരക്കി ആരാധകര്‍

തെന്നിന്ത്യന്‍ നടന്‍ നാഗചൈതന്യ രണ്ടാമതും വിവാഹിതനാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. അച്ഛന്‍ നാഗാര്‍ജുനയാണ് നാഗചൈതന്യയ്ക്ക് വിവാഹം ആലോചിക്കുന്നത്.

വധു ഒരു ബിസിനസ് കുടുംബത്തില്‍ നിന്നുള്ള ആളായിരിക്കുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങളോ ഔദ്യോഗിക സ്ഥിരീകരണമോ വന്നിട്ടില്ല.

വധു ആരായിരിക്കും എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ ആരാധകരും.
എല്ലാവരുടേയും പ്രിയങ്കരിയായി മാറിയ സാമന്തയും നാഗചൈതന്യയും തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ താര ദമ്പതിമാരായിരുന്നു.

പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. 2021ലാണ് ഇരുവരും വിവാഹ മോചിതരാകാന്‍ തീരുമാനിക്കുന്നത്. ഈ വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.

 

വിവാഹ മോചിതനായ നാഗചൈതന്യ പ്രശസ്ത തെന്നിന്ത്യന്‍ താരം ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. പലയിടത്തും ഇരുവരെയും ഒരുമിച്ച കണ്ടാണ് വാര്‍ത്തകള്‍ക്ക് കാരണം.

പുതിയ വീട്ടിലേക്ക് ശോഭിതയെ ക്ഷണിക്കുകയും തന്റെ മാതാപിതാക്കളെ നാഗചൈതന്യ പരിചയപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും അന്ന് ആ വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു.

marriage naga chaitanya