ഹാരി പോര്‍ട്ടറിലെ പ്രൊഫ. ഡംബിള്‍ഡോര്‍ ഇനി ഓര്‍മ

ഹാരി പോര്‍ട്ടര്‍ സീരീസുകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ സര്‍ മൈക്കിള്‍ ഗാംബന്‍ ഓര്‍മയായി. 82ാം വയസിലായിരുന്നു പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെ തിളങ്ങിയ നടന്റെ വിയോഗം. ബ്രിട്ടീഷ് ഐറിഷ് നടനായ ഗാംബന്‍ ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു.

author-image
Web Desk
New Update

അയര്‍ലന്‍ഡിലെ ഡബ്ലിലിനില്‍ ജനിച്ച ഗാംബന്‍, കുട്ടിക്കാലത്തുതന്നെ മാതാപിതാക്കള്‍ക്കൊപ്പം ലണ്ടനില്‍ എത്തി. വില്ല്യം ഷേക്‌സ്പിയറിന്റെ വിഖ്യാതമായ ഒഥല്ലോ എന്ന നാടകത്തിലൂടെയായിരുന്നു അഭിനയരംഗത്തെ അരങ്ങേറ്റം. പിന്നീട് ലോറന്‍സ് ഒലിവറിന്റെ നാഷണല്‍ തിയേറ്റര്‍ ആക്ടിംഗ് കമ്പനിയില്‍ ചേര്‍ന്നു. ഇതാണ് നടന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. നാടകത്തെ ജീവശ്വാസമായി കരുതിയ ഗാംബന്‍ 2012 ലാണ് അവസാനമായി നാടകത്തില്‍ വേഷമിട്ടത്.

ഹാരി പോര്‍ട്ടര്‍ സീരീസാണ് ഗാംബനെ ലോക പ്രസിദ്ധനാക്കിയത്. സീരീസിലെ മൂന്നു മുതല്‍ എട്ടു വരെയുള്ള ചിത്രങ്ങളിലാണ് പ്രൊഫ. ഗാംബിള്‍ഡോറായി ഗാംബന്‍ വേഷമിട്ടത്. ആദ്യ രണ്ട് സീരീസുകളില്‍ റിച്ചാര്‍ഡ് ഹാരിസാണ് ഈ കഥാപാത്രത്തിന് ജീവന്‍നല്‍കിയത്. റിച്ചാര്‍ഡ് ഹാരിസണിന്റെ മരണത്തിനു ശേഷമാണ് ഈ വേഷം ഗാംബനെ തേടി എത്തിയത്.

നാടകത്തിലും ടിവി സീരിയലുകളിലും അദ്ദേഹം സജീവമായിരുന്നു. ബിബിസി സംപ്രേക്ഷണം ചെയ്ത ദി സിംഗിംഗ് ഡിക്ടറ്റീവിലെ ഫിലിംപ് മാര്‍ലോ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദി ഗ്രേറ്റ് ഗാംബന്‍ എന്ന് അറിയപ്പെട്ടിരുന്ന ഈ അഭിനയപ്രതിഭ, ഡാഡ്‌സ് ആര്‍മി, ദി കിംഗ്‌സ് സ്പീച്ച് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

actor michael gambons harry potter hollywood actor