തെന്നിന്ത്യന്‍ നായിക തൃഷയ്‌ക്കെതിരെ നടന്‍ മന്‍സൂര്‍ അലിഖാന്‍ നടത്തിയ അശ്ലീല പരാമര്‍ശം വിവാദത്തില്‍. ലിയോ സിനിമയുമായി ബന്ധപ്പെട്ട് തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.
ലിയോയില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു ബലാല്‍സംഗ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. 350-ഓളം ചിത്രങ്ങളിലഭിനയിച്ചപ്പോള്‍ നമ്മള്‍ ചെയ്യാത്തതരം റേപ്പ് സീനുണ്ടോ. ചിത്രത്തിലെ വില്ലന്‍ വേഷം പോലും തനിക്ക് തന്നില്ലെന്നുമാണ് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ തൃഷ തന്നെ രംഗത്തെത്തി. 'മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് വെറുപ്പുളവാക്കുന്നതും നീചവുമായ രീതിയില്‍ സംസാരിക്കുന്നതിന്റെ വിഡിയോ ശ്രദ്ധയില്‍പെട്ടു. ശക്തമായി അപലപിക്കുന്നു. കടുത്ത സ്ത്രീവിരുദ്ധമായ പ്രസ്താവനയാണത്. അദ്ദേഹത്തിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തത് ആശ്വാസകരമാണ്. എന്റെ സിനിമാ ജീവിതത്തില്‍ അദ്ദേഹവുമായി ഒരു സ്‌ക്രീന്‍ സ്‌പേസ് ഇനിയുണ്ടാകില്ല. അദ്ദേഹത്തെപ്പോലുള്ളവര്‍ മനുഷ്യരാശിക്ക് ചീത്തപ്പേരുണ്ടാക്കും' തൃഷ എക്‌സില്‍ പോസ്റ്റ് ചെയ്തു.
തൃഷയ്ക്ക് പിന്നാലെ മന്‍സൂര്‍ അലി ഖാനെ വിമര്‍ശിച്ച് സംവിധായകന്‍ ലോകേഷ് കനകരാജും നടി മാളവിക മോഹനനും രംഗത്തെത്തി.
മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിരാശയും രോഷവും തോന്നിയെന്ന് ലോകേഷ് എക്‌സില്‍ പോസ്റ്റ് ചെയ്തു.സ്ത്രീകള്‍, സഹ കലാകാരന്മാര്‍, പ്രഫഷണലുകള്‍ എന്നിവരോടുള്ള ബഹുമാനം വിലമതിക്കാനാവാത്ത ഒന്നായിരിക്കണം. അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തെ അപലപിക്കുന്നു.തൃഷയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ലോകേഷ് കുറിച്ചു.
മന്‍സൂര്‍ അലി ഖാന്റെ വാക്കുകള്‍ അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണ് എന്നാണ് നടി മാളവിക എക്‌സിലൂടെപ്രത പ്രതികരിച്ചത്. ഇയാള്‍ എങ്ങനെയാണ് സ്ത്രീകളെ കാണുന്നതെന്നും അവരെക്കുറിച്ച് ചിന്തിക്കുന്നതെന്നുമുള്ള കാര്യം വളരെയേറെ ലജ്ജിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. പ്രത്യാഘാതങ്ങളേക്കുറിച്ച് ആശങ്കപോലുമില്ലാതെയാണ് പരസ്യമായി അദ്ദേഹം സംസാരിക്കുന്നത്. നിങ്ങളെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഇത് വിചാരിക്കുന്നതിനേക്കാള്‍ നികൃഷ്ടമാണെന്നും മാളവിക കുറിച്ചു.
ജയിലര്‍ എന്ന ചിത്രത്തിലെ ഗാനരംഗം ചൂണ്ടിക്കാട്ടി തമന്നയ്‌ക്കെതിരെയും മന്‍സൂര്‍ അലി ഖാന്‍ മോശം പരാമര്‍ശം നടത്തിയിരുന്നു.
തൃഷയ്‌ക്കെതിരെ മന്‍സൂര്‍ അലിഖാന്റെ അശ്ലീല പരാമര്‍ശം; വ്യാപക പ്രതിഷേധം