കളിക്കല്ലേ, അയാള്‍ മിത്തല്ല, കൊടും ഭീകരന്‍! വിവാദ വിഷയങ്ങളില്‍ ജോയ് മാത്യു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്‌ക്കെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു.

author-image
Web Desk
New Update
കളിക്കല്ലേ, അയാള്‍ മിത്തല്ല, കൊടും ഭീകരന്‍! വിവാദ വിഷയങ്ങളില്‍ ജോയ് മാത്യു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്‌ക്കെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. മിത്തിനോടു കളിച്ചപോലെ അയാളോടു കളിക്കേണ്ട, അയാള്‍ ഒരു മിത്തല്ല, കൊടും ഭീകരനാണയാള്‍ എന്നാണ് ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ജോയ് മാത്യുവിന്റെ കുറിപ്പ്

സേവനത്തിനു നികുതി ഈടാക്കുക, ഹോ എന്തൊരു അസംബന്ധമാണത്! അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെണ്‍കൊടി മേല്‍പ്പറഞ്ഞ നികുതികള്‍ അടക്കാന്‍ തയ്യാറാവാതിരുന്നത് എന്ന് ശ്രീ മാത്യു കുഴല്‍ നാടന്‍ മനസ്സിലാക്കാതെ പോയി.

ജിഎസ്ടി, ഐജിഎസ്ടി എന്നീ സേവന നികുതികള്‍ മുതലാളിത്തത്തിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ബൂര്‍ഷ്വാ ഏര്‍പ്പാടാണെന്ന് ആര്‍ക്കാണറിയാത്തത്! സാധാരണക്കാരെ കൊള്ളയടിക്കുന്ന ബൂര്‍ഷ്വാ -മുതലാളിത്ത നയത്തിനെതിരെയുള്ള സമര കാഹളം ധീരയായ ഒരു പാവം പെണ്‍കുട്ടി മുഴക്കിയിട്ടും നമ്മുടെ പേടിച്ചു തൂറികളായ ഇ ബു ജി (ഇടത് ബുദ്ധി ജീവികള്‍ )കളോ പണിയെടുത്ത് ജീവിക്കുന്നതില്‍ വിശ്വാസമില്ലാത്ത വൈപ്ലവ യുവജന പ്രസ്ഥാനക്കാരോ പിന്തുണക്കാത്തത് കഷ്ടം തന്നെ. ആ ധീരവനിത കൊളുത്തിയ നികുതി വിരുദ്ധ വികാരം തീഷ്ണസമര ജ്വാലയായ് വളര്‍ത്തിയെടുക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി പിഴിയല്‍ പരിപാടിയായ ജിഎസ്ടി, ഐജിഎസ്ടി ചൂഷണങ്ങളില്‍ നിന്നും വിമോചിപ്പിക്കുകയുമല്ലേ സത്യത്തില്‍ നാം ചെയ്യേണ്ടത്?

അങ്ങനെയെങ്കില്‍ എന്റെ പിന്തുണ ഇപ്പോള്‍ തന്നെ ഇതാ റൊക്കമായി (ജിഎസ്ടി, ഐജിഎസ്ടി എന്നിവ ഇല്ലാതെ) തരുന്നു. അല്ലാതെ കുഴല്‍നാടന്റെ വീട്ടുപടിക്കല്‍ പോയി നാലു മുദ്രാവാക്യം വിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. അയാള്‍ മുതലാളിത്ത പാതയും സാമ്രാജ്യത്വ പാതയും കൂട്ടിമുട്ടിക്കാനായി ഉമ്മറത്തെ തിണ്ണയിലിരുന്നു ചായകുടിച്ചും പത്രം വായിച്ചും നമ്മള്‍ വിപ്ലവകാരികളെ നാണം കെടുത്തുകയാണ്. അത് അയാളുടെ തന്ത്രമാണ്, നമ്മള്‍ വിപ്ലവകാരികള്‍ അതില്‍ വീണുപോകരുത്. മിത്തിനോട് കളിച്ചപോലെ അയാളോട് കളിക്കേണ്ട അയാള്‍ ഒരു മിത്തല്ല, ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാള്‍. അതിനാല്‍ ജിഎസ്ടി, ഐജിഎസ്ടിക്കെതിരെ ധീരമായി നിലപാടെടുത്ത ആ സ്ത്രീ രത്‌നത്തെ പിന്തുണക്കുക. സമരം ആളിക്കത്തിക്കൂ. എന്നിട്ട് വേണം ആളുന്ന ജ്വാലയില്‍ നിന്നും എനിക്കൊരു ബീഡി കത്തിച്ചു വലിച്ചു രസിക്കാന്‍.

സൂപ്പര്‍ സ്റ്റാര്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ഒരേയൊരു മുഖം, തുറന്നുപറഞ്ഞ് സത്യരാജ്

 

പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അങ്ങനെ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍, പരുന്ത് അതിനോട് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല.

ഞാന്‍ ഇത് പറഞ്ഞാല്‍, ഉദ്ദേശിച്ചത് ഇന്നയാളെയാണെന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ല. നമ്മള്‍, നമ്മുടെ പണിയുമായി മുന്നോട്ട് പോകണം.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ വാക്കുകളാണിവ. പുതിയ ചിത്രം ജയിലറുടെ ഓഡിയോ ലോഞ്ചിനിടെയാണ് താരം ആരെയോ ഉന്നംവച്ച് ഇത്തരത്തില്‍ സംസാരിച്ചത്.

പിന്നാലെ, രജനികാന്ത് പറഞ്ഞത് വിജയിയെ കുറിച്ചാണെന്ന് ആരോപിച്ചത്, വിജയിന്റെ ആരാധകര്‍ രംഗത്തുവന്നു. വിവാദം കൊഴുക്കുന്നതിനിടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ സത്യരാജ്.

കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷമായി സൂപ്പര്‍ സ്റ്റാര്‍ എന്നുകേള്‍ക്കുമ്പോള്‍, മനസ്സില്‍ വരുന്ന മുഖം രജനികാന്തിന്റേത് മാത്രമാണെന്നാണ് സത്യരാജ് പറഞ്ഞത്. വ്യത്യസ്ത വിശേഷണങ്ങള്‍ പല മുന്‍ നിര അഭിനേതാക്കള്‍ക്കമുണ്ട്. അവയില്‍ ചിലത് ചിലര്‍ക്ക് മാത്രം ചേരുന്നതാണെന്നും മറ്റു താരങ്ങള്‍ക്ക് അവ നല്‍കാന്‍ കഴിയില്ലെന്നും പുതിയ ചിത്രവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ സത്യരാജ് പറഞ്ഞു.

ത്യാഗരാജ ഭാഗവതര്‍, എംജിആര്‍, ശിവാജി ഗണേശന്‍, രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് എന്നിവര്‍ക്കെല്ലാം അവരവരുടേതായ വിശേഷണങ്ങളുണ്ട്. അഭിനേതാക്കളുടെ വിശേഷണങ്ങള്‍ മാറ്റേണ്ടതില്ല. എന്നാല്‍, എനിക്ക് എല്ലാക്കാലത്തും രജനികാന്ത് തന്നെയാണ് സൂപ്പര്‍ സ്റ്റാര്‍. സത്യരാജ് പറഞ്ഞു.

 

kerala malayalam movie joy mathew mathew kuzhal nadan