'എല്ലാം ചെയ്തിട്ടും ഒന്നുമല്ലാതാക്കി കളയുന്ന ഒരാള്‍, നമ്മള്‍ വെറും വട്ടപ്പൂജ്യമാണെന്ന് തോന്നിപ്പിക്കും', ബാലയുടെ ഭാര്യയുടെ കുറിപ്പ്

നടന്‍ ബാലയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ബാലയുടെ വിവാഹം, വിവാഹമോടനം, രോഗം, ചികിത്സ എന്നിങ്ങനെ ഓരോ സംഭവവും വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്.

author-image
Web Desk
New Update
'എല്ലാം ചെയ്തിട്ടും ഒന്നുമല്ലാതാക്കി കളയുന്ന ഒരാള്‍, നമ്മള്‍ വെറും വട്ടപ്പൂജ്യമാണെന്ന് തോന്നിപ്പിക്കും', ബാലയുടെ ഭാര്യയുടെ കുറിപ്പ്

നടന്‍ ബാലയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ബാലയുടെ വിവാഹം, വിവാഹമോടനം, രോഗം, ചികിത്സ എന്നിങ്ങനെ ഓരോ സംഭവവും വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്.

ഗായിക അമൃത സുരേഷുമായി വേര്‍പിരിഞ്ഞ ശേഷം ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. ബാലയുടെ രോഗാവസ്ഥയിലെല്ലാം താങ്ങായി എലിസബത്ത് കൂടെ നിന്നു. അടുത്തിടെയാണ് ഭാര്യ തനിക്കൊപ്പമില്ലെന്ന് ബാല വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഭാര്യ ബാലയെ ഉപേക്ഷിച്ചുപോയെന്ന അഭ്യൂഹങ്ങളും പരന്നു. എന്നാല്‍, നടന്‍ ഇതുമായി ബന്ധപ്പെട്ട് പിന്നീട് പ്രതികരിച്ചതേയില്ല.

ബാലയുടെ വെളിപ്പെടുത്തലിനു പിന്നാലെ സോഷ്യല്‍ മീഡിയ കുറിപ്പുമായി എലിസബത്ത് എത്തിയിരിക്കുകയാണ്. എല്ലാം ചെയ്തിട്ടും നമ്മളെ ഒന്നുമില്ലാതാക്കി കളയുന്ന ഒരാള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും എന്നാണ് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടുള്ള ഒരാളുണ്ടാവും. എങ്കിലും അവര്‍ നമ്മള്‍ വെറും വട്ടപ്പൂജ്യമാണെന്ന് തോന്നിപ്പിക്കും എന്നാണ് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

എലിസബത്ത് ഇപ്പോള്‍ തനിക്കൊപ്പമില്ലെന്നും എല്ലാം തന്റെ വിധിയാണെന്നുമാണ് ബാല അഭിമുഖത്തില്‍ പറഞ്ഞത്. എലിസബത്ത് തങ്കമാണ്. ശുദ്ധമായ ക്യാരക്ടര്‍. എലിസബത്തിനെ പോലെ സ്വഭാവ ഗുണമുള്ള മറ്റൊരു പെണ്ണിനെ കണ്ടിട്ടില്ല. എലിസബത്തിനെ വച്ച് ആരെയും താരതമ്യം ചെയ്യരുത്.

ഒരു അഭിമുഖത്തിലും അവളെ കുറിച്ചു പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. അവള്‍ ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം.

ഞാന്‍ മരിച്ചാലും അവളെ കുറിച്ച് കുറ്റം പറയില്ല. കഷ്ടപ്പാടില്‍ അവള്‍ എന്റെ കൂടെ നിന്നു. എലിസബത്തിന് നല്ലത് മാത്രമേ വരൂ. അഭിമുഖത്തില്‍ ബാല പറഞ്ഞു. 2021 സെപ്റ്റംബറിലാണ് ബാലയും എലിസബത്തും വിവാഹിതരായത്.

malayalam movie movie news actor bala amrutha suresh cinema news