എലിസബത്ത് തങ്കമാണ്, ഇപ്പോള്‍ എന്റെ കൂടെയില്ല, എല്ലാം വിധി, ബാലയുടെ വെളിപ്പെടുത്തല്‍

രോഗബാധിതനായിരുന്നപ്പോഴും തുടര്‍ന്നും ബാലയ്‌ക്കൊപ്പം ഉറച്ചുനിന്നയാളാണ് ഡോക്ടര്‍ കൂടിയായ എലിസബത്ത്. പിന്നീട് എന്തു സംഭവിച്ചു എന്നു വ്യക്തമല്ല.

author-image
Web Desk
New Update
എലിസബത്ത് തങ്കമാണ്, ഇപ്പോള്‍ എന്റെ കൂടെയില്ല, എല്ലാം വിധി, ബാലയുടെ വെളിപ്പെടുത്തല്‍

ഭാര്യ എലിസബത്ത് തന്റെ കൂടെയില്ലെന്ന വെളിപ്പെടുത്തലുമായി നടന്‍ ബാല. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം പറയുന്നത്. രോഗബാധിതനായിരുന്നപ്പോഴും തുടര്‍ന്നും ബാലയ്‌ക്കൊപ്പം ഉറച്ചുനിന്നയാളാണ് ഡോക്ടര്‍ കൂടിയായ എലിസബത്ത്. പിന്നീട് എന്തു സംഭവിച്ചു എന്നു വ്യക്തമല്ല.

എലിസബത്ത് തങ്കമാണ്. ശുദ്ധമായ ക്യാരക്ടര്‍. എലിസബത്തിനെ പോലെ സ്വഭാവ ഗുണമുള്ള മറ്റൊരു പെണ്ണിനെ കണ്ടിട്ടില്ല. എലിസബത്തിനെ വച്ച് ആരെയും താരതമ്യം ചെയ്യരുത്.

ഒരു അഭിമുഖത്തിലും അവളെ കുറിച്ചു പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. അവള്‍ ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധായാണ് എല്ലാം ബാല പറയുന്നു.

ഞാന്‍ മരിച്ചാലും അവളെ കുറിച്ച് കുറ്റം പറയില്ല. കഷ്ടപ്പാടില്‍ അവള്‍ എന്റെ കൂടെ നിന്നു. എലിസബത്തിന് നല്ലത് മാത്രമേ വരൂ. ബാല പറഞ്ഞു.

ആദ്യ ഭാര്യയും ഗായികയുമായ ഗായത്രി സുരേഷുമായി വേര്‍പിരിഞ്ഞ ശേഷമാണ് ബാല എലിസബത്തിനെ വിവാഹം കഴിച്ചത്. ബാലയുടെ നാല്‍പ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷ വേളയില്‍ എലിസബത്ത് ഉണ്ടായിരുന്നില്ല.

movie malayalam movie bala actor bala interview