സാന്‍ഡല്‍വുഡില്‍ നിന്നും വരുന്ന സിനിമകള്‍ക്ക് കേരളത്തില്‍ പൊതുവെ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കെജിഎഫിനു ശേഷമാണ് ഇത്തരമൊരു സ്വീകാര്യത മലയാളമണ്ണില്‍ ഉണ്ടായിട്ടുള്ളത്. ആക്ഷനും റൊമാന്‍സും ഒക്കെയുള്ള സിനിമകള്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേയുള്ളു. ആ ശ്രേണിയിലേക്ക് ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി വരുന്നു. നീതിക്കായുള്ള ഒരാളുടെ അന്വേഷണത്തിന്റെ കഥപറയുന്ന ആക്ഷന്‍ പാക്ക്ഡ് ഹീസ്റ്റ് ത്രില്ലര്‍ സിനിമയാണ് ഗോസ്റ്റ്.
ഈമാസം 19ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളിലാണ് സിനിമ വരുന്നത്. ശ്രീനി സംവിധാനം ചെയ്യുന്ന സിനിമ രണ്ടാം ഭാഗത്തിന് ഒരു ലിങ്ക് കൂടി ക്ലൈമാക്‌സ് ക്രമീകരിച്ചിട്ടുണ്ട്. ഡോ. ശിവരാജ്കുമാര്‍, അനുപം ഖേര്‍, ജയറാം, പ്രശാന്ത് നാരായണന്‍, അര്‍ച്ചന ജോയിസ്, സത്യപ്രകാശ്, ദത്തണ്ണ തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍. സന്ദേശ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ സന്ദേശാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ കഥയും ശ്രീനിയാണ് ഒരുക്കിയിട്ടുള്ളത്.
നടന്‍ ജയറാം ഈ ചിത്രത്തില്‍ ഒരു വ്യത്യസ്ത വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ചരണ്‍ രാജയെന്ന കഥാപാത്രമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഗോസ്റ്റിന് നായികാ കഥാപാത്രമില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
പൊതുവെ ആക്ഷന്‍ സിനിമകളില്‍ നായികാ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തുമെങ്കിലും തന്റെ ഈ സിനിമയ്ക്ക് അത് ഡിമാന്‍ഡ് ചെയ്യുന്നില്ലെന്നാണ് സംവിധായകന്‍ ശ്രീനി പറയുന്നത്. സിനിമയുടെ മൊത്തം വിതരണാവകാശം യെസ് ബി സിനിമാസാണ് നേടിയിട്ടുള്ളത്. കേരളത്തില്‍ ചിത്രത്തിന്റെ വിതരണം 72 ഫിലിം കമ്പനിയാണ്.