ചെന്നൈ: പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പ്രചരിക്കവേ അജ്ഞാത യുവതിക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് നടന്‍ വിശാല്‍. ക്യാമറയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെന്ന് മനസ്സിലായതോടെ വിശാലും പെണ്‍കുട്ടിയും ഓടി രക്ഷപ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ന്യൂയോര്‍ക്കില്‍ വച്ചാണ് സംഭവം നടന്നത് എന്നാണ് വിവരം. ഇതുവരെയും 47 കാരനായ വിശാല്‍ വിവാഹം കഴിച്ചിട്ടില്ല. ന്യൂയോര്‍ക്കില്‍ യുവതിക്കൊപ്പം നടന്‍ ചുറ്റിക്കറങ്ങുന്ന തങ്ങളുടെവീഡിയോ റെക്കോഡ് ചെയ്യുന്നത് മനസ്സിലാക്കിയപ്പോള്‍ നടന്‍ ഹൂഡി കൊണ്ട് മുഖം മറച്ച് യുവതിക്കൊപ്പം അതിവേഗം ഓടി രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്.
അതേസമയം, വിശാല്‍ പുതിയ ബന്ധത്തിലാണ് എന്ന് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. സിനിമയുടെ പ്രമോഷന് വേണ്ടി ഇത്തരം സംഭവങ്ങള്‍ വിശാല്‍ ചെയ്യാറുണ്ടെന്നും ഇതും അത്തരത്തില്‍ ഒന്നാണോയെന്ന് സംശയിക്കുന്നുവെന്നും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
മാര്‍ക്ക് ആന്റണിയാണ് അവസാനമായി വിശാലിന്റെതായി ഇറങ്ങിയത്. ചിത്രം ബോക്‌സോഫീസില്‍ വലിയ വിജയമാണ് നേടിയത്. ഇപ്പോള്‍ തന്റെ 34മത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം.