ചെന്നൈ: നടി ശോഭനയുടെ വീട്ടില്‍ മോഷണം. ശോഭനയും അമ്മ ആനന്ദവും താമസിക്കുന്ന തേനാംപെട്ടിലെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടി പൊലീസില്‍ പരാതി നല്‍കുന്നത്.
അന്വേഷണത്തില്‍ മോഷണം നടത്തിയത് വീട്ടുജോലിക്കാരിയാണെന്ന് കണ്ടെത്തിയതോടെ shobhana താരം പരാതി പിന്‍വലിച്ചു.അമ്മയെ പരിചരിക്കാന്‍ നിയോഗിച്ച കടലൂര്‍ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്.
വീട്ടില്‍ നിന്ന് 41,000 രൂപയാണ് മോഷ്ടിച്ചത്. പണം മോഷ്ടിച്ച് ശോഭനയുടെ ഡ്രൈവറുടെ സഹായത്തോടെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയാണ് ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസമാണ് താരം തേനാംപെട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി.
ഇവര്‍ കുറ്റം ഏറ്റു പറഞ്ഞു. ഇവരുടെ ശമ്പളത്തില്‍ നിന്നു തുക തിരിച്ചുപിടിക്കാമെന്നും തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നുമാണു നടി പൊലീസ് അധികൃതരോടു പറഞ്ഞത്.