സൂര്യ നായകനാകുന്ന'കങ്കുവ' യുടെ റിലീസ് ഏപ്രിലിലെന്ന് റിപ്പോ‍‍‍ർട്ട്

ചിത്രത്തിന്റെ ​ഗ്ലിംപ്സസ് വീഡിയോയും ഫസ്റ്റ്ലുക്കുമൊക്കെ പ്രേക്ഷകരെ ആകാംഷയിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോൾ കങ്കുവയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകളാണ് പ്രചാരം നേടുന്നത്.

author-image
Hiba
New Update
സൂര്യ നായകനാകുന്ന'കങ്കുവ' യുടെ റിലീസ് ഏപ്രിലിലെന്ന് റിപ്പോ‍‍‍ർട്ട്

സൂര്യ നായകനാകുന്ന സിരുത്തൈ ശിവയുടെ ബിഗ് ബജറ്റ് ചിത്രമാണ് 'കങ്കുവ'. ചിത്രത്തിന്റെ ഗ്ലിംപ്സസ് വീഡിയോയും ഫസ്റ്റ്ലുക്കുമൊക്കെ പ്രേക്ഷകരെ ആകാംഷയിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോൾ കങ്കുവയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകളാണ് പ്രചാരം നേടുന്നത്.

2024 ഏപ്രിൽ 11-ന് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ട് . കങ്കുവയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല. ചിത്രം തിയേറ്ററിലെത്തുമ്പോൾ സൂര്യ അവസാനമായി കാമിയോയിൽ പ്രത്യക്ഷപ്പെട്ട് കൈയടി നേടിയ 'വിക്രം' എന്ന ചിത്രത്തിലെ റോളക്സ് കഥാപാത്രത്തെ വെല്ലുന്നതാകുമോ കങ്കുവയിലെ പെ‍ർഫോമൻസ് എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ചിത്രത്തില്‍ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത് ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ്. ബോബിയുടെ കോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് കങ്കുവ. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസാമിയാണ്. ദിഷ പഠാനിയാണ് നായിക വേഷത്തിലെത്തുന്നത്. സംഗീത സംവിധാനം നി‍ർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

 
 
Sooriya release April Kankuwa