ന്യൂഡല്‍ഹി: മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിനോടും ശ്രദ്ധ കപൂറിനോടും ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം.
സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ രണ്‍ബീര്‍ കപൂര്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.ശ്രദ്ധ കപൂര്‍ ഇന്ന് ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, മഹാദേവ് ആപ്പ് കേസില്‍ നടന്‍ കപില്‍ ശര്‍മ്മ, അഭിനേതാക്കളായ ഹുമ ഖുറേഷി, ഹിന ഖാന്‍ എന്നിവര്‍ക്കും വിവിധ തീയതികളില്‍ സമന്‍സ് അയച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
ഇവര്‍ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ സെലിബ്രിറ്റികളെ പ്രതികളായി ഉള്‍പ്പെടുത്തിയിട്ടില്ല.
എന്നാല്‍ ആപ്പിന്റെ പ്രൊമോട്ടര്‍മാര്‍ അവരോട് ചെയ്തതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അവര്‍ക്ക് എന്തറിയാം എന്നതിനെ കുറിച്ച് ചോദ്യം ചെയ്യും.
രണ്‍ബീര്‍ കപൂര്‍ വന്‍ തുക വാങ്ങി മഹ്ദേവ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പരസ്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഏജന്‍സി വ്യക്തമാക്കി.