അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിനെ ഇളക്കി മറിച്ച താരത്തിന്റെ വരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രണ്ട് 1000 കോടി ക്ലബുകള്‍ നേടിയ ചിത്രങ്ങള്‍ ഷാരൂഖിനെ എത്തിച്ചത് ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ നെറുകയിലാണ്. പഠാനും, ജവാനും ശേഷം ഡങ്കിയും ഇപ്പോള്‍ വിജയകരമായി തുടരുകയാണ്.
ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ ഒരു വര്‍ഷം കൊണ്ട് 2500 കോടി വരുമാനം ലഭിക്കുന്ന ആദ്യത്തെ നടനായിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. പഠാനും ജവാനും ഡങ്കിയും നല്‍കിയ വിജയമാണ് താരത്തിന് ചരിത്ര നേട്ടമുണ്ടാക്കിക്കൊടുത്തത്.
2018ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിന് ശേഷമാണ് ഷാരൂഖ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നത്. ശേഷം റോക്കട്രിയില്‍ കാമിയോ റോളിലെത്തിയിരുന്നു. അദ്ദേഹം നായകനായി എത്തിയ ്. ആഗോള തലത്തില്‍ 1,050.30 കോടി വാരിക്കൂട്ടിയ പഠാനിലൂടെയാണ് ഷാരൂഖ് ചരിത്രം കുറിച്ചത്. 2023 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി പാഠന്‍ മാറി. ഷാരൂഖിന്റെ തന്നെ ജവാനെത്തിയാണ് ഈ റെക്കോര്‍ഡ് തകര്‍ത്തത്.
മികച്ച പ്രതികരണവുമായി ഡങ്കി ഇപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞോടുകയാണ്.