കോട്ടയം: സംവിധായകന്‍ ഡോ. ബിജുവിനെതിരെ നടത്തിയ പരാമര്‍ശം ഉള്‍പ്പടെയുള്ള വിവാദ അഭിമുഖത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തില്‍ നിന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിശദീകരണം തേടി.
രഞ്ജിത്ത് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ രഞ്ജിത്തിനോട് പറഞ്ഞിട്ടുണ്ട്.
ഡോ ബിജു ഉന്നയിച്ച പ്രശ്‌നങ്ങളില്‍ മന്ത്രി എന്ന നിലയില്‍ താന്‍ ഇടപെട്ടതാണ്. പിന്നെ അതില്‍ പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
രഞ്ജിത്തുമായുള്ള തര്‍ക്കത്തിനിടെ സംവിധായകന്‍ ഡോ. ബിജു കെഎസ്എഫ്ഡിസി ബോര്‍ഡ് മെമ്പര്‍ സ്ഥാനം ഇന്നലെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാന്റെ വിശദീകരണം.
തൊഴില്‍പരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തില്‍ ഡോ. ബിജു കാരണമായി വിശദീകരിക്കുന്നത്.