ഇന്റര്‍നാഷണല്‍ ലെവലില്‍ ശ്രദ്ധനേടി കാതല്‍ ദി കോര്‍; മമ്മൂട്ടിയെ പ്രശംസിച്ച് ദ ന്യൂയോര്‍ക്ക് ടൈംസ്

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വാധീനിച്ച ചിത്രമിപ്പോള്‍ ഇന്റര്‍നാഷണല്‍ ലെവലിലിലും ശ്രദ്ധനേടിയിരിക്കുകയാണ്. ചിത്രത്തെയും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തേയും പ്രശംസിച്ചുകൊണ്ട് 'ദ ന്യൂയോര്‍ക്ക് ടൈംസ്' രംഗത്തെത്തി.

author-image
Web Desk
New Update
ഇന്റര്‍നാഷണല്‍ ലെവലില്‍ ശ്രദ്ധനേടി കാതല്‍ ദി കോര്‍; മമ്മൂട്ടിയെ പ്രശംസിച്ച് ദ ന്യൂയോര്‍ക്ക് ടൈംസ്

 

പ്രേക്ഷക ഹൃദയങ്ങളില്‍ ആഴത്തില്‍ സ്പര്‍ശിച്ച സിനിമയാണ് കാതല്‍ ദി കോര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും തെന്നിന്ത്യന്‍ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബര്‍ 23നാണ് തിയറ്റര്‍ റിലീസ് ചെയ്തത്. സമകാലിക പ്രസക്തിയുള്ള വിഷയത്തെ പക്വതയോടെ അവതരിപ്പിച്ച് സ്ലോ പേസില്‍ സഞ്ചരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

പ്രേക്ഷകരും ആരാധകരും സിനിമാപ്രേമികളും ഗംഭീര അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വാധീനിച്ച ചിത്രമിപ്പോള്‍ ഇന്റര്‍നാഷണല്‍ ലെവലിലിലും ശ്രദ്ധനേടിയിരിക്കുകയാണ്. ചിത്രത്തെയും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തേയും പ്രശംസിച്ചുകൊണ്ട് 'ദ ന്യൂയോര്‍ക്ക് ടൈംസ്' രംഗത്തെത്തി.

'പാട്ടും നൃത്തവുമില്ലാത്ത ഇന്ത്യന്‍ സിനിമ. പ്രണയിതാക്കള്‍ ഒരു വാക്കുപോലും പങ്കിടുന്നില്ല, അവരുടെ പ്രധാന ഇടപെടല്‍ മണ്‍സൂണ്‍ മഴയില്‍ നേത്ര സമ്പര്‍ക്കത്തിന്റെ ക്ഷണികമായ നിമിഷമാണ്. കാര്‍ ചേസുകളും സ്റ്റണ്ടുകളുമില്ല. പുരുഷന്മാര്‍ ദുര്‍ബലരാണ്. അവര്‍ കരയുന്നു...' എന്നു പറഞ്ഞുകൊണ്ടാണ് 'ദ ന്യൂയോര്‍ക്ക് ടൈംസ്'ല്‍ 'കാതല്‍ ദി കോര്‍'നെ കുറിച്ചുള്ള വാര്‍ത്ത ആരംഭിക്കുന്നത്.

മധ്യവയസ്‌കനായ ഒരു രാഷ്ട്രീയക്കാരനെക്കുറിച്ച് മലയാളത്തില്‍ പുറത്തിറങ്ങിയ 'കാതല്‍ ദി കോര്‍' എന്ന സിനിമ കഴിഞ്ഞ മാസം റിലീസ് ചെയ്തപ്പോള്‍ അത് വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടി. മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് സ്വവര്‍ഗ്ഗാനുരാഗിയുടെ വേഷം സ്വീകരിച്ചത്. അദ്ദേഹത്തെ വളരെ സെന്‍സിറ്റീവായ് ചിത്രീകരിച്ചു. 1.4 ബില്യണ്‍ ജനങ്ങളുള്ള വിശാലമായ രാജ്യത്ത് നിരവധി പ്രാദേശിക വ്യവസായ ഗവേഷകരുണ്ട്. അവരുടെ ഭാഷ പോലെ വ്യത്യസ്തമായ ശൈലികളോടെ മലയാള സിനിമ അറിയപ്പെടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 'കാതല്‍ ദി കോര്‍' എന്ന് 'ദ ന്യൂയോര്‍ക്ക് ടൈംസ്' രേഖപ്പെടുത്തി.

മാത്യു ദേവസ്സി എന്ന കഥാപാത്രമായ് മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തിയ 'കാതല്‍ ദി കോര്‍'ല്‍ മാത്യുവിന്റെ ഭാര്യയായ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രം വേഫറര്‍ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്.

സ്‌നേഹം, പ്രണയം, കുടുംബം, ദാമ്പത്യം, വിരഹം, നിരാശ, ആകുലത, അസ്വസ്ഥത തുടങ്ങി ഒരു വ്യക്തിയെ ദുര്‍ബലമാക്കുന്ന ചിന്തകളെ ചിതറിയിട്ടുകൊണ്ട് പ്രേക്ഷകരിലേക്ക് നുഴഞ്ഞുകയറുന്ന ചിത്രം മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും കാഴ്ചപ്പാടുകളും പ്രക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: സാലു കെ തോമസ്, ചിത്രസംയോജനം: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ഗാനരചന: അന്‍വര്‍ അലി, ജാക്വിലിന്‍ മാത്യു, കലാസംവിധാനം: ഷാജി നടുവില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഓവര്‍സീസ് വിതരണം ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഒ: ശബരി.

Latest News newsupdate kathal the core kathal movie newyorktimes